Monday, July 23, 2012
ഹാപ്പി ബര്ത്ത് ഡേ സച്ചിന് ....
ശാരദാശ്രമം വിദ്യാമന്ദിര് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെ രമാകാന്ത് അചരേക്കറാണ് സച്ചിനിലെ ക്രിക്കറ്റ് പ്രതിഭയെ രാകിമിനുക്കിയത്. ഫാസ്റ്റ് ബൗളറായിട്ടായിരുന്നു തുടക്കം. അതിനുവേണ്ടി ചെന്നൈയില് ഡെന്നിസ് ലില്ലിയുടെ ശിക്ഷണത്തില് എം.ആര്.എഫ് പേസ് ഫൗണ്ടേഷനില് പരിശീലനം നടത്തി. ലില്ലിയാണ് ബൗളിങ്ങിന് പകരം ബാറ്റിങ്ങില് ശ്രദ്ധ കേന്ദ്രീകരിക്കാന് സച്ചിനെ ഉപദേശിച്ചത്.
കുട്ടിക്കാലത്ത് തന്നെ ഒരു പ്രതിഭാസമായി സച്ചിന് വിലയിരുത്തപ്പെട്ടിരുന്നു. 1988ല് കളിച്ച എല്ലാ ഇന്നിങ്സുകളിലും സെഞ്ച്വറി നേടി സച്ചിന് ക്രിക്കറ്റ് വിദഗ്ദ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ വര്ഷം തന്നെ ലോഡ് ഹാരിസ് ഷീല്ഡ് ഇന്റര്സ്കൂള് ടൂര്ണമെന്റില് കളിക്കൂട്ടുകാരന് വിനോദ് കാംബ്ലിക്കൊപ്പം 664 റണ്സിന്റെ കൂട്ടുകെട്ട് പടുത്തിയര്ത്തി ലോക റെക്കാഡിടുകയും ചെയ്തു സച്ചിന്. പുറത്താകാതെ നേടിയ 326 റണ്സായിരുന്നു ഇതില് സച്ചിന്റെ സംഭാവന. ടൂര്ണമെന്റില് മൊത്തം ആയിരം റണ്സാണ് സച്ചിന് അടിച്ചുകൂട്ടിയത്. 2006 വരെ ഈ റെക്കോഡ് നിലനിന്നു. ഈ ഇന്നിങ്സാണ് മുംബൈ രഞ്ജി ടീമിലേയ്ക്കും പിന്നീട് ഇന്ത്യന് ടീമിലേയ്ക്കും വഴിതെളിച്ചത്.
എന്നാല്, അതേ പരമ്പരയ്ക്കിടെ നടന്ന ഒരു ഇരുപത് ഓവര് പ്രദര്ശന മത്സരത്തില് സച്ചിന്റെ യഥാര്ഥ പ്രതിഭ ലോകമറിഞ്ഞു. 18 പന്തില് നിന്ന് 53 റണ്സാണ് സച്ചിന് അന്നു നേടിയത്. ഇതില് തന്നെ അബ്ദുള് ഖാദര് എറിഞ്ഞ ഒരോവര് 28 റണ്സാണ് സച്ചിന് അടിച്ചെടുത്തത്. താന് കണ്ട ഏറ്റവും മഹത്തരമായ ഇന്നിങ്സ് എന്നാണ് അന്നത്തെ ക്യാപ്റ്റന് കെ. ശ്രീകാന്ത് ഇതിനെ വിശേഷിപ്പിച്ചത്. കന്നി ടെസ്റ്റ് പരമ്പരയില് ആകെ 215 റണ്സായിരുന്നു സച്ചിന്റെ സമ്പാദ്യം. ആകെ കളിച്ചു ഒരു ഏകദിനത്തില് റണ്സൊന്നുമെടുക്കാന് കഴിഞ്ഞതുമില്ല സച്ചിന്.
പിന്നീട് നടന്ന ന്യൂസീലന്ഡ് പര്യടനത്തില് ആകെ 117 റണ്സ് നേടിയ സച്ചിന് രണ്ടാം ടെസ്റ്റില് തന്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും സ്വന്തമാക്കി; 88 റണ്സ്. ആകെയുള്ള രണ്ട് ഏകദിനത്തില് ഒന്നില് പൂജ്യത്തിന് പുറത്തായ സച്ചിന് രണ്ടാമത്തേതില് 36 റണ്സ് മാത്രമാണ് നേടിയത്.1990ല് നടന്ന മൂന്നാമത്തെ വിദേശ പര്യടനത്തില് വച്ചാണ് സച്ചിന് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓള്ഡ് ട്രാഫോഡില് നടന്ന ടെസ്റ്റില് പുറത്താകാതെ 119 റണ്സാണ് സച്ചിന് നേടിയത്. പക്വതയാര്ന്ന ഇന്നിങ്സ് എന്നാണ് വിസ്ഡന് ഇതിനെ വിശേഷിപ്പിച്ചത്. ഗവാസ്ക്കറുമായി സാമ്യമുള്ള ശൈലിയാണിതെന്നും വിസ്ഡന് എഴുതി. ഗവാസ്കറുടെ പാഡണിഞ്ഞാണ് സച്ചിന് അന്നു കളിച്ചത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
സെഞ്ച്വറി നേടിയതോടെ തീര്ത്തും വ്യത്യസ്തനായ ഒരു സച്ചിനെയാണ് ക്രിക്കറ്റ് ലോകം പിന്നെ കണ്ടത്. 199192 ലെ ഓസ്ട്രേലിയ പര്യടനത്തിലും സച്ചിന് സെഞ്ച്വറി നേടി. സിഡ്നിയിലെ വേഗതയാര്ന്ന പിച്ചില് സച്ചിന് 148 റണ്സെടുത്തപ്പോള് റണ് വേട്ടയില് വൈകാതെ സച്ചിന് അലന് ബോര്ഡറെ മറികടക്കുമെന്നായിരുന്നു മെര്വ് ഹ്യൂസിന്റെ കമന്റ്. തന്റെ തന്നെ പഴയകാലം സച്ചിനിലൂടെ പുനസൃഷ്ടിക്കപ്പെടുകയാണെന്നായിരുന്നു ഡോണ് ബ്രാഡ്മാന് തന്റെ പത്നിയോട് പറഞ്ഞത്.1994ല് ഒരു ഹോളി ദിനത്തില് ന്യൂസീലന്ഡിനെതിരായിട്ടായിരന്നു ഓപ്പണര് വേഷത്തില് സച്ചിന്റെ അരങ്ങേറ്റം. ഓക്സലന്ഡില് 49 പന്തില് നിന്ന് 82 റണ്സ് നേടി സച്ചിന് ബൗളര്മാര്ക്ക് വരാന് പോകുന്ന വിപത്തിനെ കുറിച്ച് മുന്നറിയിപ്പും നല്കി.
1994ല് കൊളംബോയില് വച്ച് തന്റെ ആദ്യ ഏകദിന സെഞ്ച്വറിയും സച്ചിന് സ്വന്തമാക്കി. ഓസ്ട്രേലിയ ആയിരുന്നു എതരാളികള്. 79 മത്സരങ്ങള്ക്ക് ശേഷമായിരുന്നു ഇത്.1996ല് ഷാര്ജയില് പാകിസ്താനെതിരെ നവജ്യോത് സിങ് സിദ്ദുവിനൊപ്പം രണ്ടാം വിക്കറ്റില് റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്ത്തിയ സച്ചിന് ക്രമേണ ഇന്ത്യന് മുന്നേറ്റങ്ങളുടെ അവിഭാജ്യ ഘടകമായി. ഇന്ത്യ ആദ്യമായി 300 റണ്സ് ടോട്ടല് നേടിയതും ഈ മത്സരത്തിലായിരുന്നു.1996ലെ ലോകകപ്പില് രണ്ട് സെഞ്ച്വറി നേടിയ സച്ചിന് ഇന്ത്യയുടെ ഏറ്റവും മികച്ച റണ്വേട്ടക്കാരനുമായി. സെമിഫൈനലില് മാന്യമായ സ്കോര് നേടിയ ഏക താരവും സച്ചിനായിരുന്നു. സച്ചിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യന് ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകര്ന്നത്.
1998ല് ഇന്ത്യയില് പര്യടനം നടത്തിയ ഓസ്ട്രേലിയക്കെതിരെ തുടര്ച്ചയായി മൂന്ന് സെഞ്ച്വറികളാണ് സച്ചിന് നേടിയത്. ഓസ്ട്രേലിയന് സപിന് ഇതിഹാസം ഷെയ്ന് വോണും കൂട്ടുകാരന് ഗാവിന് റോബേര്ട്സണുമായിരുന്നു സച്ചിന്റെ പ്രഹരശേഷി ഏറ്റവും കൂടുതല് ഏറ്റുവാങ്ങിയത്. ഇതിനുശേഷം ഷാര്ജയില് വച്ചും സച്ചിന് തന്റെ മിന്നല്പ്രകടനം തുടര്ന്നു. പേടിസ്വപ്നം എന്നാണ് വോണ് ഈ കാലത്തെ വിശേഷിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ ഫൈനലില് അഞ്ചു വിക്കറ്റ് പിഴുത് ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും താന് മിന്നല്പ്പിണരാണെന്ന് സച്ചിന് തെളിയിച്ചു. 1998ല് ഐ.സി.സി. കപ്പിന്റെ ക്വാര്ട്ടര്ഫൈനലിലും 128 പന്തില് നിന്നും 141 റണ്സ് നേടുകയും നാല് വിക്കറ്റുകള് വീഴ്ത്തുകയും ചെയ്ത് ഓസ്ട്രേലിയക്കെതിരായ വിജയത്തിലും സച്ചിന് എന്ന ഓള്റൗണ്ടര് നിര്ണായക പങ്കു വഹിച്ചു.
1996ലാണ് സച്ചിന് ആദ്യമായി ഇന്ത്യന് ക്യാപ്റ്റനായത്. എന്നാല്, സച്ചിന്റെ കീഴില് ഇന്ത്യ ടീം മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഓസ്ട്രേലിയന് പര്യടനത്തിലും സച്ചിന്റെ കീഴില് ഇന്ത്യയെ കാത്തിരുന്നത് തിരിച്ചടികള് തന്നെയായിരുന്നു. നാട്ടില് വച്ച് ദക്ഷിണാഫ്രിക്കയ്ക്കും പരമ്പര അടിയറവു വയ്ക്കേണ്ടിവന്നതോടെ 2000ല് സച്ചിന് നായകസ്ഥാനാം സൗരവ് ഗാംഗുലിക്ക് കൈമാറി.
ക്യാപ്റ്റന്സിയുടെ ഭാരമൊഴിഞ്ഞതോടെ സച്ചിനിലെ പ്രതിഭ വീണ്ടും വെള്ളിവെളിച്ചം കണ്ടുതുടങ്ങി. 2001ല് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലും 2003 ലോകകപ്പിലും 2005ല് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലുമെല്ലാം അത് പ്രകടമായിരുന്നു. 2005ല് ശ്രീലങ്കയ്ക്കെതിരെ ഡല്ഹി ഫിറോസ്ഷാ കോട്ല ഗ്രൗണ്ടില് വച്ച് 35ാം ടെസ്റ്റ് സെഞ്ച്വറി നേടി ചരിത്രത്തില് ഇടം നേടുകയും ചെയ്തു സച്ചിന്. 2006ലായിരുന്നു സച്ചിന്റെ 39ാമത്തെ ഏകദിന സെഞ്ച്വറി; പാകിസ്താനെതിരെ.ഇതിനിടെ ചില മോശപ്പെട്ട കാലഘട്ടവും സച്ചിന്റെ കരിയറിലൂടെ കടന്നുപോയി. അതിലൊന്നായിരുന്നു 2006ല് ഇംഗ്ലണ്ടിനെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് നടന്ന ടെസ്റ്റ്. 21 പന്തില് നിന്ന് ഒരു റണ് മാത്രമെടുത്ത് പുറത്തായ സച്ചിനെ കാണികള് കൂവിയാണ് പവലിയനിലേയ്ക്ക് യാത്രയാക്കിയത്. സച്ചിന്റെ കരിയറിലെ ഒറ്റപ്പെട്ട ഒരു സംഭവമായരുന്നു ഇത്. മൂന്ന് ടെസ്റ്റുകളുള്ള ഈ പരമ്പരയില് ഒരു അര്ധസെഞ്ച്വറി പോലും സച്ചിന് നേടാനായില്ല. ഇതിനിടെ തോളെല്ലിന് ശസ്ത്രക്രിയ വേണമെന്ന വാര്ത്ത കൂടി പ്രചരിച്ചതോടെ സച്ചിന്റെ കരിയറിന്റെ അസ്തമയമായെന്നു വരെ വിധിയെഴുത്തുകളുണ്ടായി.
ഈ അഭ്യൂഹക്കാര്ക്ക് 2006ല് വെസ്റ്റിന്ഡീസിനെതിരെ നേടിയ ഒരു സെഞ്ച്വറിയോടെയായിരുന്നു സച്ചിന്റെ മറുപടി. എങ്കിലും ഈ കാലത്താണ് സച്ചിന്റെ മനോഭാവത്തെ കുറിച്ച് കോച്ച് ഗ്രേഗ് ചാപ്പല് തുറന്നടിച്ചത്. ഇന്ത്യയുടെ മാസ്റ്റര് ബ്ലാസ്റ്റര്ക്കെതിരെ രൂക്ഷ വിമര്ശനമാണ് ചാപ്പല് അന്നു നടത്തിയത്. ചാപ്പലിനെതിരെ സഹികെട്ട് പ്രതികരിച്ച സച്ചിനോട് ബി.സി.സി.ഐ. വിശദീകരണം ആവശ്യപ്പെടുക വരെ ചെയ്തിരുന്നു അന്ന്.2007ലെ ലോകകപ്പില് ബാറ്റിങ് ഓര്ഡറില് തരംതാഴ്ത്തപ്പെട്ട സച്ചിന് ശരിക്കും നിരാശപ്പെടുത്തി. ബംഗ്ലാദേശിനെതിരെ ഏഴും ബര്മുഡയ്ക്കെതിരെ 57ഉം ശ്രീലങ്കയ്ക്കെതിരെ പൂജ്യവുമായിരുന്നു സച്ചിന്റെ സംഭാവന. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മുന് ഓസ്ട്രേലിയന് നായകനും ഗ്രേഗ് ചാപ്പലിന്റെ സഹോദരനുമായ ഇയാന് ബോതം സച്ചിനോട് വിരമിക്കാന് ആവശ്യപ്പെട്ടത്.
പിന്നീട് ബംഗ്ലാദേശിനതിരായ പരമ്പരയില് ഓപ്പണര് സ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കപ്പെട്ട സച്ചിന് ഒരിക്കല്ക്കൂടി പൂര്വപ്രതാപത്തിലേയ്ക്ക് തിരിച്ചുവന്നു. ആ പരമ്പരയിലും തുടര്ന്നുവന്ന ദക്ഷിണാഫ്രിക്കന് പരമ്പരയിലും മാന് ഓഫ് ദി സീരീസായി കൊണ്ടായിരുന്നു സച്ചിന് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.2007 ജൂലൈ 28ന് പതിനൊന്നായിരം റണ്സ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായി സച്ചിന് മാറി. തുടര്ന്നു നടന്ന ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും പരമ്പരകളിലും സച്ചിനായിരുന്നു ടോപ്സ്കോറര്. 2007ല് ഏഴുതവണയാണ് സച്ചിന് 90നും സെഞ്ച്വറിക്കുമിടയില് പുറത്തായത്. മൊത്തം കരിയറില് ഈ സ്കോറിനിടയില് സച്ചിന് 23 തവണ പുറത്തായിട്ടുണ്ട്.്കരിയറിലുടനീളം കിടയറ്റ ഫോം നിലനിര്ത്തിയ സച്ചിന്റെ ഏറ്റവും വലിയ എതിരാളി വിടാതെ പിന്തുടര്ന്ന പരിക്കുകളായിരുന്നു. 1999ല് പാകിസ്താനെതിരായ പരമ്പരയില് നടുവേദനയായിരുന്നു പ്രശ്നമെങ്കില് പിന്നീടത് ടെന്നിസ് എല്ബൊയായി. ഇത്മൂലം ഒരു വര്ഷത്തോളം പുറത്തിരിക്കേണ്ടിവന്ന സച്ചിന് 2004ല് ഓസ്ട്രേലിയക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ടീമില് തിരിച്ചെത്തിയത്.ഇന്ത്യന് ടീമിന് പുറമെ ഐ.പി.എല്ലില് മുംബൈ ഇന്ത്യന്സിനുവേണ്ടിയും ഏഷ്യന് ഇലവനു വേണ്ടിയും ഇംഗ്ലീഷ് കൗണ്ടിയില് യോര്ക്ഷയറിനുവേണ്ടിയും സച്ചിന് കളിച്ചിട്ടുണ്ട്.
Friday, July 13, 2012
Sunday, July 8, 2012
Thursday, November 10, 2011
Thursday, February 24, 2011
റണ്മഴ ദൈവങ്ങള്ക്കിനി ആവേശത്തിന്റെ ആറാട്ടുത്സവം
ലോകത്തോളം ഉയരത്തില് ലോകകപ്പിന്റെ ആവേശം ഇന്ത്യന് ഉപഭൂഖണ്ഡത്തിലേക്കാണ് ഇക്കുറി വിരുന്നെത്തുന്നത് .എന്തൊക്കെ വിസ്മയങ്ങളാകും ഈ ലോകകപ്പില് അരങ്ങേറുക
യെന്ന് പ്രവചിക്കുക അസാധ്യം .പക്ഷേ ഒന്നുണ്ട് ലോകകപ്പ് മാമാങ്കത്തിന്റെ അങ്കത്തട്ടുകളില് കലി പൂണ്ട ബാറ്റിങ്ങ് രാജാക്കന്മാരുടെ വീറുറ്റ പോരാട്ടം ആരാധക ലക്ഷങ്ങളെ ആവേശനിര്വൃതിയിലാഴ്ത്തുമെന്ന് തീര്ച്ച . ബാറ്റിംഗിനെ അനുകൂലിക്കുന്നവയാണ് ഇന്ത്യന് പിച്ചുകള്. ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ പിച്ചുകളും ബാറ്റിനെ പ്രണയിക്കുന്നവരാണ്. അപ്പോള് ബാറ്റ്സ്മാന്മാരുടേതാകും ഈ ലോകകപ്പ്.
ഏതൊരു കളിയിലും ഒന്നാമനെ നിശ്ചയിക്കുന്നത് അവരുടെ റെക്കോര്ഡുകളാണ്. ക്രിക്കറ്റില് പ്രത്യേകിച്ചും. ശരാശരികളും കണക്കുകൂട്ടലുകളും തീര്ക്കുന്ന പട്ടികയാണ് ക്രിക്കറ്റ് ചരിത്രത്തില് എന്നും മിന്നിത്തിളങ്ങുന്നത്. ലോകകപ്പിലെ ബാറ്റിംഗ് റെക്കോര്ഡുകളിലേക്ക് ഒരു എത്തി നോട്ടം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് തന്നെയാണ് ലോകകപ്പില് ഏറ്റവും കൂടുതല് റണ്സെടുത്ത താരം. 1992 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി സച്ചിന് നേടിയത് 1796 റണ്സാണ്. 36 മത്സരങ്ങളില് നിന്ന് 35 ഇന്നിംഗ്സുകളിലായാണ് സച്ചിന്റെ ഈ നേട്ടം. ഏറ്റവും കൂടിയ സ്കോര് 152 ആണ്. നാലു തവണ പുറത്താകാതെ നിന്ന സച്ചിന്റെ ലോകകപ്പുകളിലെ ശരാശരി 57.93
ആണ്.
ഓസീസിന്റെ റിക്കി പോണ്ടിംഗ് ആണ് ഈ നേട്ടത്തില് സച്ചിന് പിന്നില്. 1996 മുതല് 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില് കളിച്ച പോണ്ടിംഗ് 36 തവണയാണ് ബാറ്റ് ചെയ്തത്. നാലു തവണ പുറത്താകാതെ നിന്നു. പുറത്താകാതെ നേടിയ 140 റണ്സാണ് ഉയര്ന്ന സ്കോര്. ശരാശരി 48.03 ആണ്.
ഗാരി കേര്സ്റ്റന് പുറത്താകാതെ നേടിയ 188 റണ്സാണ് ഉയര്ന്ന സ്കോര്. 1996ലെ ലോകകപ്പില് യുഎഇക്കെതിരെയാണ് ഗാരി ഈ സ്കോര് നേടിയത്. രണ്ടാമത്തെ ഏറ്റവും മികച്ച സ്കോറിന്റെ ഉടമ ഇന്ത്യയുടെ സൌരവ് ഗാംഗുലിയാണ്. ശ്രീലങ്കയ്ക്കെതിരെ 1999 ലോകകപ്പില് 183 റണ്സാണ് ഗാംഗുലി നേടിയത്.
നാലു താരങ്ങളാണ് ഈ റെക്കോര്ഡിന് അര്ഹര്. ഇന്ത്യന് താരങ്ങളായ സൌരവ് ഗാംഗുലി, സച്ചിന് ഓസീസ് താരങ്ങളായ മാര്ക്ക് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് അവര്. പക്ഷേ മത്സരങ്ങളുടെ കണക്കെടുക്കുമ്പോള് ഈ നേട്ടത്തിന്റെ തിളക്കം കൂടുതല് ഗാംഗുലിക്കാണ്. 1999 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി 21 മാച്ചുകളിലായാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഉയര്ന്ന സ്കോര് 183 ആണ്.
തൊട്ടുപിന്നില് 1992- 1999 ലോകകപ്പുകളില് കളിച്ച മാര്ക്ക് വോ ആണ്. 22 മാച്ചുകളില് നിന്ന് ഈ നേട്ടത്തിലെത്തിയ വോയുടെ ഉയര്ന്ന സ്കോര് 130 ആണ്.

സച്ചിനാണ് മൂന്നാം സ്ഥാനത്ത്. 1992 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി 35 ഇന്നിംഗ്സുകളിലായാണ് സച്ചിന് ഈ നേട്ടത്തിലെത്തിയത്. ഉയര്ന്ന സ്കോര് 152 ആണ്. നാലാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയത് 1996 മുതല് 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില് നിന്നാണ്. 36 തവണ ബാറ്റ് ചെയ്ത റിക്കി പോണ്ടിംഗിന്റെ ഉയര്ന്ന സ്കോര് പുറത്താകാതെ നേടിയ 140 റണ്സ് ആണ്.
യെന്ന് പ്രവചിക്കുക അസാധ്യം .പക്ഷേ ഒന്നുണ്ട് ലോകകപ്പ് മാമാങ്കത്തിന്റെ അങ്കത്തട്ടുകളില് കലി പൂണ്ട ബാറ്റിങ്ങ് രാജാക്കന്മാരുടെ വീറുറ്റ പോരാട്ടം ആരാധക ലക്ഷങ്ങളെ ആവേശനിര്വൃതിയിലാഴ്ത്തുമെന്ന് തീര്ച്ച . ബാറ്റിംഗിനെ അനുകൂലിക്കുന്നവയാണ് ഇന്ത്യന് പിച്ചുകള്. ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ പിച്ചുകളും ബാറ്റിനെ പ്രണയിക്കുന്നവരാണ്. അപ്പോള് ബാറ്റ്സ്മാന്മാരുടേതാകും ഈ ലോകകപ്പ്.ഏതൊരു കളിയിലും ഒന്നാമനെ നിശ്ചയിക്കുന്നത് അവരുടെ റെക്കോര്ഡുകളാണ്. ക്രിക്കറ്റില് പ്രത്യേകിച്ചും. ശരാശരികളും കണക്കുകൂട്ടലുകളും തീര്ക്കുന്ന പട്ടികയാണ് ക്രിക്കറ്റ് ചരിത്രത്തില് എന്നും മിന്നിത്തിളങ്ങുന്നത്. ലോകകപ്പിലെ ബാറ്റിംഗ് റെക്കോര്ഡുകളിലേക്ക് ഒരു എത്തി നോട്ടം.
ഏറ്റവും കൂടുതല് റണ്സ്
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് തന്നെയാണ് ലോകകപ്പില് ഏറ്റവും കൂടുതല് റണ്സെടുത്ത താരം. 1992 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി സച്ചിന് നേടിയത് 1796 റണ്സാണ്. 36 മത്സരങ്ങളില് നിന്ന് 35 ഇന്നിംഗ്സുകളിലായാണ് സച്ചിന്റെ ഈ നേട്ടം. ഏറ്റവും കൂടിയ സ്കോര് 152 ആണ്. നാലു തവണ പുറത്താകാതെ നിന്ന സച്ചിന്റെ ലോകകപ്പുകളിലെ ശരാശരി 57.93
ഓസീസിന്റെ റിക്കി പോണ്ടിംഗ് ആണ് ഈ നേട്ടത്തില് സച്ചിന് പിന്നില്. 1996 മുതല് 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില് കളിച്ച പോണ്ടിംഗ് 36 തവണയാണ് ബാറ്റ് ചെയ്തത്. നാലു തവണ പുറത്താകാതെ നിന്നു. പുറത്താകാതെ നേടിയ 140 റണ്സാണ് ഉയര്ന്ന സ്കോര്. ശരാശരി 48.03 ആണ്.
ഏറ്റവും ഉയര്ന്ന സ്കോര്
ഗാരി കേര്സ്റ്റന് പുറത്താകാതെ നേടിയ 188 റണ്സാണ് ഉയര്ന്ന സ്കോര്. 1996ലെ ലോകകപ്പില് യുഎഇക്കെതിരെയാണ് ഗാരി ഈ സ്കോര് നേടിയത്. രണ്ടാമത്തെ ഏറ്റവും മികച്ച സ്കോറിന്റെ ഉടമ ഇന്ത്യയുടെ സൌരവ് ഗാംഗുലിയാണ്. ശ്രീലങ്കയ്ക്കെതിരെ 1999 ലോകകപ്പില് 183 റണ്സാണ് ഗാംഗുലി നേടിയത്.
നാലു താരങ്ങളാണ് ഈ റെക്കോര്ഡിന് അര്ഹര്. ഇന്ത്യന് താരങ്ങളായ സൌരവ് ഗാംഗുലി, സച്ചിന് ഓസീസ് താരങ്ങളായ മാര്ക്ക് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് അവര്. പക്ഷേ മത്സരങ്ങളുടെ കണക്കെടുക്കുമ്പോള് ഈ നേട്ടത്തിന്റെ തിളക്കം കൂടുതല് ഗാംഗുലിക്കാണ്. 1999 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി 21 മാച്ചുകളിലായാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഉയര്ന്ന സ്കോര് 183 ആണ്.
തൊട്ടുപിന്നില് 1992- 1999 ലോകകപ്പുകളില് കളിച്ച മാര്ക്ക് വോ ആണ്. 22 മാച്ചുകളില് നിന്ന് ഈ നേട്ടത്തിലെത്തിയ വോയുടെ ഉയര്ന്ന സ്കോര് 130 ആണ്.

സച്ചിനാണ് മൂന്നാം സ്ഥാനത്ത്. 1992 മുതല് 2007 വരെയുള്ള ലോകകപ്പുകളില് നിന്നായി 35 ഇന്നിംഗ്സുകളിലായാണ് സച്ചിന് ഈ നേട്ടത്തിലെത്തിയത്. ഉയര്ന്ന സ്കോര് 152 ആണ്. നാലാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയത് 1996 മുതല് 2007 വരെയുള്ള ലോകകപ്പുകളിലായി 39 മത്സരങ്ങളില് നിന്നാണ്. 36 തവണ ബാറ്റ് ചെയ്ത റിക്കി പോണ്ടിംഗിന്റെ ഉയര്ന്ന സ്കോര് പുറത്താകാതെ നേടിയ 140 റണ്സ് ആണ്.
കൂടുതല് അര്ദ്ധസെഞ്ച്വറികള്
ഏറ്റവും കൂടുതല് അര്ദ്ധസെഞ്ച്വറി നേടിയത് ഇന്ത്യയുടെ സച്ചിന് ടെണ്ടുല്ക്കറാണ്. 13 അര്ദ്ധസെഞ്ച്വറികളാണ് സച്ചിന് നേടിയത്( മത്സരങ്ങളുടെ എണ്ണം മുന്പ് പറഞ്ഞിട്ടുണ്ട്.) അര്ദ്ധസെഞ്ച്വറികളുടെ കാര്യത്തില് രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ ഹെര്ഷല് ഗിബ്സിനാണ്. 1999-2007 ലോകകപ്പുകളില് നിന്നായി 10 അര്ദ്ധസെഞ്ച്വറികളാണ് ഗിബ്സ് നേടിയത്. 25 മത്സരങ്ങളില് 23 ഇന്നിംഗ്സുകളിലായാണ് ഗിബ്സ് ഈ നേട്ടത്തിലെത്തിയത്. ഗിബ്സ് രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഓസീസിന്റെ പോണ്ടിംഗും 10 അര്ദ്ധ സെഞ്ച്വറികള് നേടിയിട്ടുണ്ട്.ഒരു ലോകകപ്പില് ഏറ്റവും കൂടുതല് റണ്സ് നേടിയത്ഇന്ത്യയുടെ സച്ചിന് ടെണ്ടുല്ക്കര് ആണ് ഒരു ലോകകപ്പില് ഏറ്റവും കൂടുതല് റണ്സ് നേടിയിട്ടുള്ളത്. 2003 ലോകകപ്പില് സച്ചിന് 673 റണ്സാണെടുത്തത്. 11 മാച്ചുകളില് നിന്നായി സച്ചിന് ഒരു സെഞ്ച്വറിയും ആറ് അര്ദ്ധസെഞ്ച്വറികളും നേടി. ഉയര്ന്ന സ്കോര് 152 റണ്സാണ്.
2007 ലോകകപ്പില് 659 റണ്സെടുത്ത ഓസീസിന്റെ മാത്യൂ ഹെയ്ഡന്റെ പ്രകടനമാണ് ഇതില് രണ്ടാമത്. 11 മത്സരങ്ങളില് 10 ഇന്നിംഗ്സുകളിലായി ഹെയ്ഡന് മൂന്ന് സെഞ്ച്വറിയും ഒരു അര്ദ്ധസെഞ്ച്വറിയും നേടി. 158 റണ്സാണ് ഉയര്ന്ന സ്കോര്. ശ്രീലങ്കയുടെ മഹേള ജയവര്ദ്ധനയാണ് ഈ നേട്ടത്തില് മൂന്നാമതുള്ളത്. 2007 ലോകകപ്പില് 11 മത്സരങ്ങളില് നിന്നായി 548 റണ്സാണ് ജയവര്ദ്ധന നേടിയത്.
ഒരു സെഞ്ച്വറിയും 2 അര്ദ്ധസെഞ്ച്വറികളും ഉള്പ്പടെയാണ് ഈ നേട്ടം. പുറത്താകാതെ നേടിയ 115 റണ്സാണ് ജയവര്ദ്ധനയുടെ ഉയര്ന്ന സ്കോര്.. .....,. ര്ലോകകപ്പിലെ ഒരു മത്സരത്തില് ഒരു ടീമിന്റെ ഏറ്റവും ഉയര്ന്ന സ്കോര് എന്ന റെക്കോര്ഡ് ഇന്ത്യക്കാണ്. 2007 ലോകകപ്പില് ബെര്മുഡയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില് ഇന്ത്യ നേടിയ 413 റണ്സാണ് ഉയര്ന്ന സ്കോര്.ഈ നേട്ടത്തില് 398 റണ്സുമായി ശ്രീലങ്കയാണ് രണ്ടാംസ്ഥാനത്ത്. 1996 ലോകകപ്പില് കെനിയക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര് നേടിയത്.
Thursday, April 1, 2010
പാവം ആനകള് ...
കേരളത്തിലെ ആനകളുടെ കാര്യം പരമ കഷ്ടം തന്നെ . ഉത്സവ സീസണായതിനാല് കഴിഞ്ഞ കുറേ ആഴ്ചകളായിവിശ്രമം പോലുമില്ലാതെ ഉത്സവപ്പറമ്പുകളിലേക്കുള്ള ഓട്ടത്തിലാണ് ഇവരെല്ലാം . ആവശ്യത്തിന് ഭക്ഷണവുംവെള്ളവുമില്ലെന്നു മാത്രമല്ല കനത്ത ജോലിഭാരം മാത്രമാണ് ഇവര്ക്ക്രാവിലെ 11 മുതല് ഉച്ചകഴിഞ്ഞ് 3 വരെആനകളെകൊണ്ട് ഒരുവിധത്തിലുമുള്ളജോലികളും ചെയ്യിപ്പിക്കരുതെന്ന നിയമംഉണ്ടെങ്കിലും ആ നിയമം ഇവിടെനടപ്പാകുന്നില്ല . മാര്ച്ച് -മെയ് മാസങ്ങളാണ്കേരളത്തിലെ ഉത്സവ സീസണ്. ആനകളെക്കൊണ്ട് ഉടമകള് ഏറ്റവുമധികംവരുമാനമുണ്ടാക്കുന്നതും ഈസീസണിലാണ്.ആന ബ്രോക്കര്മാരാണ്യഥാര്ത്ഥ വില്ലന്മാര് . നന്നായിനോക്കിക്കൊള്ളാമെന്ന ഉറപ്പു കൊടുത്തിട്ടാണ് ഉടമകളില് നിന്നും ആനയെ മാസവാടകയ്ക്ക് എടുക്കുന്നത്. 50,000ത്തിലധികം രൂപ വാടകയിനത്തില് ഉടമകള്ക്ക് ലഭിക്കുമ്പോള് ഒരു ക്ഷേത്രത്തില് നിന്നും മറ്റൊരുക്ഷേത്രത്തിലേക്ക് ആനയെ എഴുന്നെള്ളിപ്പിനായി കൊണ്ടു പോകുന്ന ബ്രോക്കര്മാര് ഒരു മാസം കൊണ്ട് ലക്ഷങ്ങള്ഉണ്ടാകുന്നു എന്നതാണ് യാഥാര്ത്ഥ്യം. ആനകള്ക്ക് ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുന്നഅവസ്ഥയില് അവര് പ്രതികരിച്ചു പോകുന്നു .
കുറഞ്ഞ സമയം കൊണ്ട് കൂടുതല് ബുക്കിങ്ങിലൂടെ കാശുണ്ടാക്കണമെന്ന ചിന്തയോടെയാണ് ആനകളെവാടകയ്ക്ക് എടുക്കുന്നത്. ഒരു ആനയ്ക്ക് ശരാശരി 200 കിലോഗ്രാം ഭക്ഷണവും 125 ലിറ്റര് വെള്ളവുമാണ് ഒരുദിവസം വേണ്ടത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും സാവധാനം ഭക്ഷണം കഴിക്കുന്നവരായതിനാല് കുറഞ്ഞത്മണിക്കൂര് എങ്കിലും വേണം ഇവര്ക്ക് ഭക്ഷണം കഴിക്കാനും. ഉത്സവപറമ്പുകളിലൂടെയുള്ള ഓട്ടത്തിനിടയില് 5 മണിക്കൂര് പോയിട്ട് 1 മണിക്കൂര് പോലും ശരിയായി ഭക്ഷണം കഴിക്കാന് ഇവര്ക്ക് കഴിയാറില്ല.
കനത്തചൂടായതിനാല് കുടിവെള്ളക്ഷാമം നേരിടുന്ന കേരളത്തില് ആനകള്ക്ക് ആവശ്യമായ 125 ലിറ്ററിന്റെ പകുതിപോലും വെള്ളവും കിട്ടുന്നില്ല. ജോലിഭാരവും പാപ്പാന്മാരുടെ മര്ദ്ദനവും മാത്രമാണ് ഈ മിണ്ടാപ്രാണികള്ക്ക്ലഭിക്കുക. ഈ സന്ദര്ഭങ്ങളില് അവര് പ്രതികരിച്ചു പോയാല് നാമെന്ത് ഉത്തരം പറയും.? ചൂട് ഇനിയുംകൂടിയാല് എന്താവും ഇവരുടെ അവസ്ഥ? ഈ പാവങ്ങളുടെ കാര്യം കഷ്ടം തന്നെ
Friday, March 19, 2010
എഴുപത് പിന്നിടുന്ന ടോമും ജെറിയും
കുട്ടികള് മാത്രമല്ല വലിയവരില് നല്ലൊരു ഭാഗവും ഇന്ന് ടോമിന്റെയും ജെറിയുടെയും കടുത്ത ആരാധകരാണ്. എന്നാല് ഇവര്ക്ക് എത്ര വയസായെന്നു ആരെങ്കിലും ഇതു വരെ ചിന്തിച്ചിട്ടുണ്ടോ ? നിത്യ യൌവ്വനക്കാരായി ദിവസവും
പ്രേക്ഷകര്ക്ക് മുമ്പിലെത്തുന്ന ഇവര്ക്ക് ഈ വര്ഷം എഴുപത് തികയുകയാണ് .
1940 മുതലാണ് പ്രായഭേദമന്യേ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ എലിയും , അവനെ ഉപദ്രവിക്കാന് എപ്പോഴും പിന്നാലെ തന്നെയുള്ള പൂച്ചയും സ്ക്രീനുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് . വില്യം ഹാന്നയും ജോസഫ് ബാര്ബറയും ചേര്ന്നാണ് എം. ജി. എം സ്റ്റുഡിയോക്കു വേണ്ടി ടോം എന്ന പൂച്ചയെയും ജെറി എന്ന കുസൃതിക്കാരനായ എലിയെയും സൃഷ്ടിക്കുന്നത്. ഇവര് തമ്മിലുള്ള കോമിക് വയലന്സായിരുന്നു കാര്ടൂണിന്റെ പ്രധാന വിഷയം. കുട്ടികളെ ലക്ഷ്യമിട്ട് തുടങ്ങിയ കാര്ട്ടൂണിന് പിന്നീടു പ്രധാന ആരാധകര് മുതിര്ന്നവരായി മാറി . പ്രശ്നങ്ങള് സൃഷ്ടിക്കുന്ന ജെറി എന്നും ടോമിന് തലവേദനയായിരുന്നു. ജെറിയ്ക്കിട്ട്് പണിയുന്ന ഓരോ പണിയും ടോമിന് തന്നെ തിരിച്ചു കിട്ടുമ്പോള് തലകുത്തി നിന്ന് ചിരിയ്ക്കുകയാകും ലോകമെമ്പാടുമുള്ള കുട്ടി
പ്രേക്ഷകര് .
കാര്യം ടോമും ജെറിയും എപ്പോഴും ഇടിയാണെങ്കിലും വഴക്കൊഴിയാത്ത ഇവരുടെ ജീവിതത്തില് സൌഹൃദത്തിനും എന്നും സ്ഥാനമുണ്ടായിരുന്നു. പൊതു ശത്രുവിനെ നേരിടാന് ഇവര് ഒന്നിക്കുന്നത് രസകരമായ ഒരു കാഴ്ച്ച തന്നെയാണ് . തിരക്കഥയിലും സംവിധാനത്തിലും ഈ കാര്ടൂണ് പരിപാടി ഏറെ മികവു പുലര്ത്തുന്നുണ്ട് .അസാമാന്യ ടൈമിംഗാണ് ടോം ആന്റ് ജെറിയുടെ മറ്റൊരു ആകര്ഷകഘടകം. മനുഷ്യര് ആരും തന്നെ ഇവരുടെ ലോകത്ത് കടന്നു വരുന്നില്ല. ടോമിന്റെ മുതലാളിയുടെ കാലുകള് മാത്രമാണ് വല്ലപ്പോഴും കാണിക്കുന്നത്.
കാര്ട്ടൂണ് ചിത്രവിഭാഗത്തില് ഏഴു തവണ മികച്ച ചെറു ചിത്രത്തിനുള്ള ഓസ്കാര് ടോം ആന്റ് ജെറിയെ തേടിയെത്തിയിട്ടുണ്ട് . 2000 ല് ടൈം മാഗസിന് ലോകത്തെ മികച്ച ടെലിവിഷന് സീരീസില് ഒന്നായി ടോം ആന്റ് ജെറിയെ തിരഞ്ഞെടുക്കുകയുണ്ടായി. കാര്ട്ടൂണ് മേഖല കൈയ്യടക്കാനായി പിന്നീട് പലരും രംഗത്തെത്തിയെങ്കിലും ടോം ആന്റ് ജെറിയുടെ സ്ഥാനം ഇന്നും ഒന്നാമതായി തുടരുകയാണ്. ടൈം വാര്ണരാണ് ടോമിന്റെയും ജെറിയുടെയും ഇപ്പോഴത്തെ അവകാശി . പ്രേക്ഷകരുടെ മുന്നില് എത്തിയിട്ട് വര്ഷങ്ങള് എഴുപത് പിന്നിട്ടെങ്കിലും അതിന്റെ വിഷമതകളൊന്നും ഇവര്ക്ക് ഇല്ല കേട്ടോ.. വരും തലമുറകളെയും ഇവര് ചിരിപ്പിച്ചും .ചിന്തിപ്പിച്ചും കൊണ്ടേയിരിക്കും എന്നത് തീര്ചയാണ്. ..
പ്രേക്ഷകര്ക്ക് മുമ്പിലെത്തുന്ന ഇവര്ക്ക് ഈ വര്ഷം എഴുപത് തികയുകയാണ് .1940 മുതലാണ് പ്രായഭേദമന്യേ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ എലിയും , അവനെ ഉപദ്രവിക്കാന് എപ്പോഴും പിന്നാലെ തന്നെയുള്ള പൂച്ചയും സ്ക്രീനുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് . വില്യം ഹാന്നയും ജോസഫ് ബാര്ബറയും ചേര്ന്നാണ് എം. ജി. എം സ്റ്റുഡിയോക്കു വേണ്ടി ടോം എന്ന പൂച്ചയെയും ജെറി എന്ന കുസൃതിക്കാരനായ എലിയെയും സൃഷ്ടിക്കുന്നത്. ഇവര് തമ്മിലുള്ള കോമിക് വയലന്സായിരുന്നു കാര്ടൂണിന്റെ പ്രധാന വിഷയം. കുട്ടികളെ ലക്ഷ്യമിട്ട് തുടങ്ങിയ കാര്ട്ടൂണിന് പിന്നീടു പ്രധാന ആരാധകര് മുതിര്ന്നവരായി മാറി . പ്രശ്നങ്ങള് സൃഷ്ടിക്കുന്ന ജെറി എന്നും ടോമിന് തലവേദനയായിരുന്നു. ജെറിയ്ക്കിട്ട്് പണിയുന്ന ഓരോ പണിയും ടോമിന് തന്നെ തിരിച്ചു കിട്ടുമ്പോള് തലകുത്തി നിന്ന് ചിരിയ്ക്കുകയാകും ലോകമെമ്പാടുമുള്ള കുട്ടി
പ്രേക്ഷകര് .കാര്യം ടോമും ജെറിയും എപ്പോഴും ഇടിയാണെങ്കിലും വഴക്കൊഴിയാത്ത ഇവരുടെ ജീവിതത്തില് സൌഹൃദത്തിനും എന്നും സ്ഥാനമുണ്ടായിരുന്നു. പൊതു ശത്രുവിനെ നേരിടാന് ഇവര് ഒന്നിക്കുന്നത് രസകരമായ ഒരു കാഴ്ച്ച തന്നെയാണ് . തിരക്കഥയിലും സംവിധാനത്തിലും ഈ കാര്ടൂണ് പരിപാടി ഏറെ മികവു പുലര്ത്തുന്നുണ്ട് .അസാമാന്യ ടൈമിംഗാണ് ടോം ആന്റ് ജെറിയുടെ മറ്റൊരു ആകര്ഷകഘടകം. മനുഷ്യര് ആരും തന്നെ ഇവരുടെ ലോകത്ത് കടന്നു വരുന്നില്ല. ടോമിന്റെ മുതലാളിയുടെ കാലുകള് മാത്രമാണ് വല്ലപ്പോഴും കാണിക്കുന്നത്.
കാര്ട്ടൂണ് ചിത്രവിഭാഗത്തില് ഏഴു തവണ മികച്ച ചെറു ചിത്രത്തിനുള്ള ഓസ്കാര് ടോം ആന്റ് ജെറിയെ തേടിയെത്തിയിട്ടുണ്ട് . 2000 ല് ടൈം മാഗസിന് ലോകത്തെ മികച്ച ടെലിവിഷന് സീരീസില് ഒന്നായി ടോം ആന്റ് ജെറിയെ തിരഞ്ഞെടുക്കുകയുണ്ടായി. കാര്ട്ടൂണ് മേഖല കൈയ്യടക്കാനായി പിന്നീട് പലരും രംഗത്തെത്തിയെങ്കിലും ടോം ആന്റ് ജെറിയുടെ സ്ഥാനം ഇന്നും ഒന്നാമതായി തുടരുകയാണ്. ടൈം വാര്ണരാണ് ടോമിന്റെയും ജെറിയുടെയും ഇപ്പോഴത്തെ അവകാശി . പ്രേക്ഷകരുടെ മുന്നില് എത്തിയിട്ട് വര്ഷങ്ങള് എഴുപത് പിന്നിട്ടെങ്കിലും അതിന്റെ വിഷമതകളൊന്നും ഇവര്ക്ക് ഇല്ല കേട്ടോ.. വരും തലമുറകളെയും ഇവര് ചിരിപ്പിച്ചും .ചിന്തിപ്പിച്ചും കൊണ്ടേയിരിക്കും എന്നത് തീര്ചയാണ്. ..
Subscribe to:
Posts (Atom)









.jpg)
