വാഷിങ്ടണ്‍: വാഹന പ്രേമികളുടെ സ്വപ്നമായ ഹമ്മര്‍ ഓര്‍മ്മയാകുന്നു. നിര്‍മ്മാണം നഷ്ടത്തിലായതോടെ ഹമ്മറുകളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്. ഹമ്മറിനെ ഏറ്റെടുക്കാന്‍ സന്നദ്ധമായി ഒരു ചൈനീസ് കമ്പനി അടുത്തിടെ രംഗത്തു വന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാഞ്ഞതാണ് ഹമ്മറിന്റെ അകാലചരമത്തിന് ഇടയാക്കിയത്. ചൈനീസ് ഭരണകൂടത്തിന്റെ ചില നിയന്ത്രണ പ്രശ്നങ്ങളെ തുടര്‍ന്ന് ഷോങ് ഹെമി മെഷീന്‍സ് ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
അതേ സമയം മോഡലിന്റെ നിര്‍മ്മാണം നിര്‍ത്തിയാലും നിലവിലുള്ള ഹമ്മര്‍ ഉപഭോക്താക്കള്‍ക്ക് സ്പെയര്‍ പാര്‍ട്സുകളും സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം നിര്‍ത്തുന്നത് അയ്യായിരത്തോളം തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ കൈമാറ്റശ്രമങ്ങള്‍ക്കായി ഭരണകൂടവും അവസാനവട്ട ശ്രമങ്ങള്‍ നടത്തിവരുകയാണ്.
അമേരിക്കയിലെ സൈനികാവശ്യങ്ങള്‍ക്കായി 1992 ല്‍ പുറത്തിറക്കിയ ഹമ്മര്‍ പിന്നീട് വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായി മാറുകയായിരുന്നു. ഇന്ത്യയിലേക്കെത്തുമ്പോള്‍ ഒരു കോടിയിലധികം കോടി രൂപ ചിലവാകുന്ന ഹമ്മര്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിയും ഹര്‍ഭജന്‍ സിങും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു
Sunday, February 28, 2010
ഹമ്മര്‍ വിടവാങ്ങുന്നു
Subscribe to:
Post Comments (Atom)

No comments:
Post a Comment