സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടികാട്ടിയത്.എറണാകുളം ജില്ലയിലെ കുട്ടമ്പുഴറേഞ്ചിലെ മലയറ്റൂര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 25 ചതുരക്ര കി. മീറ്ററാണ് വിസ്തീര്‍ണ്ണം. ഇവിടെ 235 തരം പക്ഷികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ ദേശാടന പക്ഷികള്‍ വേറെയും. പക്ഷികളെ കൂടാതെ വന്യ ജീവികളും ഇഴജന്തുക്കളും തട്ടേക്കാട് വനത്തില്‍ അന്തേവാസികളായുണ്ട്. വിവിധയിനം പക്ഷികളെ സ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും തട്ടേക്കാട്ടിലുണ്ട്. തട്ടേക്കാട് വനത്തിന് ചുറ്റുമായി ശൂദ്ധമായ തടാകം ഒഴുകുന്നു. ഇതിലൂടെ ബോട്ടിംഗ് സര്‍വ്വീസ് നടത്താനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്. വനങ്ങള്‍ ചുറ്റിയുളള ബോട്ട് യാത്ര ദിനംപ്രതി ടൂറിസ്റുകളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. തടാകത്തിലൂടെ കി. മീറ്ററുകള്‍ താഴോട്ട് സഞ്ചരിച്ചാല്‍ മറ്റൊരു ടൂറിസ്റു കേന്ദ്രമായ ഭൂതത്താന്‍ കെട്ടിലെത്തിച്ചേരും. വംശനാശ ഭീക്ഷണി നേരിടുന്ന അപൂര്‍വ്വയിനം ജീവികളും തട്ടേക്കാട്ടിലുണ്ട്. കിളികൊഞ്ചലുകളുടെ സ്വൈരവിഹാരം നിറഞ്ഞ ഈ സങ്കേതം കേരളത്തിന്റെ ടൂറിസ്റു മേഖലയിലെ അപൂര്‍വ്വ സ്വത്തുക്കളില്‍ ഒന്നാണ്.
-

No comments:
Post a Comment