Thursday, April 1, 2010

പാവം ആനകള്‍ ...

കേരളത്തിലെ ആനകളുടെ കാര്യം പരമ കഷ്ടം തന്നെ . ഉത്സവ സീസണായതിനാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായിവിശ്രമം പോലുമില്ലാതെ ഉത്സവപ്പറമ്പുകളിലേക്കുള്ള ഓട്ടത്തിലാണ് ഇവരെല്ലാം . ആവശ്യത്തിന് ഭക്ഷണവുംവെള്ളവുമില്ലെന്നു മാത്രമല്ല കനത്ത ജോലിഭാരം മാത്രമാണ് ഇവര്‍ക്ക്
കിട്ടുക . പ്രകൃതിയുടെ കടുത്ത ചൂട്ഇവര്‍ക്ക് മനുഷ്യരെക്കാള്‍ അധികംദുസഹമാന്നെനു ആരും പക്ഷേചിന്തിക്കാറില്ല.

രാവിലെ
11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെആനകളെകൊണ്ട് ഒരുവിധത്തിലുമുള്ളജോലികളും ചെയ്യിപ്പിക്കരുതെന്ന നിയമംഉണ്ടെങ്കിലും ആ നിയമം ഇവിടെനടപ്പാകുന്നില്ല . മാര്‍ച്ച്‌ -മെയ് മാസങ്ങളാണ്കേരളത്തിലെ ഉത്സവ സീസണ്‍. ആനകളെക്കൊണ്ട് ഉടമകള്‍ ഏറ്റവുമധികംവരുമാനമുണ്ടാക്കുന്നതും ഈസീസണിലാണ്.ആന ബ്രോക്കര്‍മാരാണ്യഥാര്‍ത്ഥ വില്ലന്മാര്‍ . നന്നായിനോക്കിക്കൊള്ളാമെന്ന ഉറപ്പു കൊടുത്തിട്ടാണ് ഉടമകളില്‍ നിന്നും ആനയെ മാസവാടകയ്ക്ക് എടുക്കുന്നത്. 50,000ത്തിലധികം രൂപ വാടകയിനത്തില്‍ ഉടമകള്‍ക്ക് ലഭിക്കുമ്പോള്‍ ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരുക്ഷേത്രത്തിലേക്ക് ആനയെ എഴുന്നെള്ളിപ്പിനായി കൊണ്ടു പോകുന്ന ബ്രോക്കര്‍മാര്‍ ഒരു മാസം കൊണ്ട് ലക്ഷങ്ങള്‍ഉണ്ടാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആനകള്‍ക്ക് ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുന്നഅവസ്ഥയില്‍ അവര്‍ പ്രതികരിച്ചു പോകുന്നു .

                                 

                      കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ബുക്കിങ്ങിലൂടെ കാശുണ്ടാക്കണമെന്ന ചിന്തയോടെയാണ് ആനകളെവാടകയ്ക്ക് എടുക്കുന്നത്. ഒരു ആനയ്ക്ക് ശരാശരി 200 കിലോഗ്രാം ഭക്ഷണവും 125 ലിറ്റര്‍ വെള്ളവുമാണ് ഒരുദിവസം വേണ്ടത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും സാവധാനം ഭക്ഷണം കഴിക്കുന്നവരായതിനാല്‍ കുറഞ്ഞത്മണിക്കൂര്‍ എങ്കിലും വേണം ഇവര്‍ക്ക് ഭക്ഷണം കഴിക്കാനും. ഉത്സവപറമ്പുകളിലൂടെയുള്ള ഓട്ടത്തിനിടയില്‍ 5 മണിക്കൂര്‍ പോയിട്ട് 1 മണിക്കൂര്‍ പോലും ശരിയായി ഭക്ഷണം കഴിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. 


                     കനത്തചൂടായതിനാല്‍ കുടിവെള്ളക്ഷാമം നേരിടുന്ന കേരളത്തില്‍ ആനകള്‍ക്ക് ആവശ്യമായ 125 ലിറ്ററിന്റെ പകുതിപോലും വെള്ളവും കിട്ടുന്നില്ല. ജോലിഭാരവും പാപ്പാന്മാരുടെ മര്‍ദ്ദനവും മാത്രമാണ് മിണ്ടാപ്രാണികള്‍ക്ക്ലഭിക്കുക. സന്ദര്‍ഭങ്ങളില്‍ അവര്‍ പ്രതികരിച്ചു പോയാല്‍ നാമെന്ത് ഉത്തരം പറയും.? ചൂട് ഇനിയുംകൂടിയാല്‍ എന്താവും ഇവരുടെ അവസ്ഥ? ഈ പാവങ്ങളുടെ കാര്യം കഷ്ടം തന്നെ 

Friday, March 19, 2010

എഴുപത് പിന്നിടുന്ന ടോമും ജെറിയും

കുട്ടികള്‍ മാത്രമല്ല വലിയവരില്‍ നല്ലൊരു ഭാഗവും ഇന്ന് ‍ടോമിന്‍റെയും ജെറിയുടെയും കടുത്ത ആരാധകരാണ്. എന്നാല്‍ ഇവര്‍ക്ക് എത്ര വയസായെന്നു ആരെങ്കിലും ഇതു വരെ ചിന്തിച്ചിട്ടുണ്ടോ ? നിത്യ യൌവ്വനക്കാരായി ദിവസവും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്ന ഇവര്‍ക്ക് ഈ വര്‍ഷം എഴുപത് തികയുകയാണ് .

1940 മുതലാണ് പ്രായഭേദമന്യേ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ എലിയും , അവനെ ഉപദ്രവിക്കാന്‍ എപ്പോഴും പിന്നാലെ തന്നെയുള്ള പൂച്ചയും സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് .
വില്യം ഹാന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്നാണ് എം
. ജി. എം സ്റ്റുഡിയോക്കു വേണ്ടി ടോം എന്ന പൂച്ചയെയും ജെറി എന്ന കുസൃതിക്കാരനായ എലിയെയും സൃഷ്ടിക്കുന്നത്. ഇവര്‍ തമ്മിലുള്ള കോമിക് വയലന്‍സായിരുന്നു കാര്‍ടൂണിന്റെ പ്രധാന വിഷയം. കുട്ടികളെ ലക്ഷ്യമിട്ട് തുടങ്ങിയ കാര്‍ട്ടൂണിന് പിന്നീടു പ്രധാന ആരാധകര്‍ മുതിര്‍ന്നവരായി മാറി . പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജെറി എന്നും ടോമിന് തലവേദനയായിരുന്നു. ജെറിയ്ക്കിട്ട്് പണിയുന്ന ഓരോ പണിയും ടോമിന് തന്നെ തിരിച്ചു കിട്ടുമ്പോള്‍ തലകുത്തി നിന്ന് ചിരിയ്ക്കുകയാകും ലോകമെമ്പാടുമുള്ള കുട്ടി പ്രേക്ഷകര്‍ .


കാര്യം ടോമും ജെറിയും എപ്പോഴും ഇടിയാണെങ്കിലും വഴക്കൊഴിയാത്ത
ഇവരുടെ ജീവിതത്തില്‍ സൌഹൃദത്തിനും എന്നും സ്ഥാനമുണ്ടായിരുന്നു. പൊ
തു ശത്രുവിനെ നേരിടാന്‍ ഇവര്‍ ഒന്നിക്കുന്നത് രസകരമായ ഒരു കാഴ്ച്ച തന്നെയാണ് . തിരക്കഥയിലും സംവിധാനത്തിലും ഈ കാര്‍ടൂണ്‍ പരിപാടി ഏറെ മികവു പുലര്‍ത്തുന്നുണ്ട് .അസാമാന്യ ടൈമിംഗാണ് ടോം ആന്റ് ജെറിയുടെ മറ്റൊരു ആകര്‍ഷകഘടകം. മനുഷ്യര്‍ ആരും തന്നെ ഇവരുടെ ലോകത്ത് കടന്നു വരുന്നില്ല. ടോമിന്റെ മുതലാളിയുടെ കാലുകള്‍ മാത്രമാണ് വല്ലപ്പോഴും കാണിക്കുന്നത്.

കാ
ര്‍ട്ടൂണ്‍ ചിത്രവിഭാഗത്തില്‍ ഏഴു തവണ മികച്ച ചെറു ചിത്രത്തിനുള്ള ഓസ്കാര്‍ ‍ടോം ആന്റ് ജെറിയെ തേടിയെത്തിയിട്ടുണ്ട് . 2000 ല്‍ ടൈം മാഗസിന്‍ ലോകത്തെ മികച്ച ടെലിവിഷന്‍ സീരീസില്‍ ഒന്നായി ടോം ആന്റ് ജെറിയെ തിരഞ്ഞെടുക്കുകയുണ്ടായി. കാര്‍ട്ടൂണ്‍ മേഖല കൈയ്യടക്കാനായി പിന്നീട് പലരും രംഗത്തെത്തിയെങ്കിലും ടോം ആന്റ് ജെറിയുടെ സ്ഥാനം ഇന്നും ഒന്നാമതായി തുടരുകയാണ്. ടൈം വാര്‍ണരാണ് ടോമിന്റെയും ജെറിയുടെയും ഇപ്പോഴത്തെ അവകാശി . പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ എഴുപത് പിന്നിട്ടെങ്കിലും അതിന്‍റെ വിഷമതകളൊന്നും ഇവര്‍ക്ക് ഇല്ല കേട്ടോ.. വരും തലമുറകളെയും ഇവര്‍ ചിരിപ്പിച്ചും .ചിന്തിപ്പിച്ചും കൊണ്ടേയിരിക്കും എന്നത് തീര്‍ചയാണ്. ..





Thursday, March 11, 2010

തട്ടേക്കാടേയ്ക്ക് ഒരു യാത്ര

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് തട്ടേക്കാട്. കിളിക്കൊഞ്ചല്‍നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷവലയം കാതുകളില്‍ നവ്യമായ അനൂഭൂതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ ഡോ.സലിം അലിയാണ് കേരളത്തിലെ ഈ പ്രഥമ പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടികാട്ടിയത്.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴറേഞ്ചിലെ മലയറ്റൂര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 25 ചതുരക്ര കി. മീറ്ററാണ് വിസ്തീര്‍ണ്ണം. ഇവിടെ 235 തരം പക്ഷികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ ദേശാടന പക്ഷികള്‍ വേറെയും. പക്ഷികളെ കൂടാതെ വന്യ ജീവികളും ഇഴജന്തുക്കളും തട്ടേക്കാട് വനത്തില്‍ അന്തേവാസികളായുണ്ട്. വിവിധയിനം പക്ഷികളെ സ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും
തട്ടേക്കാട്ടിലുണ്ട്. തട്ടേക്കാട് വനത്തിന് ചുറ്റുമായി ശൂദ്ധമായ തടാകം ഒഴുകുന്നു. ഇതിലൂടെ ബോട്ടിംഗ് സര്‍വ്വീസ് നടത്താനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്. വനങ്ങള്‍ ചുറ്റിയുളള ബോട്ട് യാത്ര ദിനംപ്രതി ടൂറിസ്റുകളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. തടാകത്തിലൂടെ കി. മീറ്ററുകള്‍ താഴോട്ട് സഞ്ചരിച്ചാല്‍ മറ്റൊരു ടൂറിസ്റു കേന്ദ്രമായ ഭൂതത്താന്‍ കെട്ടിലെത്തിച്ചേരും. വംശനാശ ഭീക്ഷണി നേരിടുന്ന അപൂര്‍വ്വയിനം ജീവികളും തട്ടേക്കാട്ടിലുണ്ട്. കിളികൊഞ്ചലുകളുടെ സ്വൈരവിഹാരം നിറഞ്ഞ ഈ സങ്കേതം കേരളത്തിന്റെ ടൂറിസ്റു മേഖലയിലെ അപൂര്‍വ്വ സ്വത്തുക്കളില്‍ ഒന്നാണ്.

-

Tuesday, March 9, 2010

കോട്ടയത്ത്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ വരുന്നു



കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്‌ ഇനി എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോയി ക്യൂനില്‍ക്കേണ്ടതില്ല. ഇന്ത്യയില്‍ പുതുതായി ആരംഭിക്കുന്ന 16 പാസ്‌പോര്‍ട്ട്‌ ഓഫീസുകളിലൊന്ന്‌ കോട്ടയത്തായിരിക്കും. ഗുഡ്‌ഗാവ്‌ , വിജയവാഡ, തിരുപ്പതി, ഹൂബ്ലി, ധാര്‍വാഡ്‌, മംഗലാപുരം, ബറോഡ, രാജ്‌കോട്ട്‌, ഹോഷിയാര്‍പൂര്‍, ലുധിയാന, അംബാല, വാരാണസി, കാണ്‍പൂര്‍, ജോധ്‌പൂര്‍, സിക്കര്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ്‌ കോട്ടയത്തും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ആരംഭിക്കുക.
പുതുതായി ആരംഭിക്കുന്ന പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ പാസ്‌പോര്‍ട്ട്‌ സേവാ' ഓഫീസുകള്‍ എന്നാണ്‌ അറിയപ്പെടുക. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്‌തമായാണ്‌ പുതിയ ഓഫീസുകളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നടത്തുക.
പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭിക്കും. തത്‌കാല്‍ പദ്ധതിയില്‍ അപേക്ഷിച്ചാല്‍ ആ ദിവസം വൈകിട്ടുതന്നെ പാസ്‌പോര്‍ട്ട്‌ ലഭിക്കും. ഇപ്പോള്‍ സാധാരണ നിലയില്‍ 35-45 ദിവസം വേണം പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍. തത്‌കാലിലൂടെയാണെങ്കില്‍ 7 ദിവസവും വേണം.
ബംഗ്ലൂരിലെ ഓഫീസില്‍ നിന്നാണ്‌ ഇ - ഗവേണന്‍സ്‌ വഴി പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളെ നിയന്ത്രിക്കുക. സെന്‍ട്രലൈസ്‌ഡ്‌ ഐ.ടി സിസ്‌റ്റം ഇവിടെയാണ്‌ കേന്ദ്രീകൃതമാവുക എന്നു ചുരുക്കം. അപേക്ഷകരുടെ വിരലടയാളം പോലും ഇവിടെ പരിശോധിക്കപ്പെടും. അപേക്ഷയുടെ വിവരങ്ങള്‍, എന്ന്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കും എന്നിവ എസ്‌.എം.എസിലൂടെ അപേക്ഷകന്‌ മൊബൈലില്‍ ലഭിക്കുകയും ചെയ്യും. കൂടാതെ 17 ഭാഷകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും ബാംഗ്ലൂരിലുണ്ടാവും.
വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയാണ്‌ പദ്ധതിയുടെ സൂത്രധാരന്‍. ഐ.ടി കാര്യങ്ങളില്‍ തല്‍പ്പരനും ഐ.ടി സിറ്റിയായ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്നയാളുമാണ്‌ കൃഷ്‌ണ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ പാസ്‌പോര്‍ട്ടിന്‍െറ ചുമതലകള്‍ ഏല്‌പിക്കുമ്പോള്‍ അപേക്ഷകരെ സംബന്‌ധിക്കുന്ന രഹസ്യവിവരങ്ങള്‍ ചോരാന്‍ ഇടയാകില്ലേ എന്ന ചോദ്യത്തിന്‌ ഡാറ്റകള്‍ ടാറ്റയ്‌ക്ക്‌ കൈമാറില്ലെന്നായിരുന്നു കൃഷ്‌ണയുടെ മറുപടി. പക്ഷേ, പുതിയ സിസ്‌റ്റം നിലവില്‍ വരുമ്പോള്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിലെ പല ജീവനക്കാര്‍ക്കും ജോലിയില്ലാതാകുമെന്നുള്ള സ്‌ഥിതിയുണ്ട്‌. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ മുറുമുറുപ്പ്‌ തുടങ്ങികഴിഞ്ഞു.
കോട്ടയത്തെയും മറ്റും ഓഫീസുകള്‍ എന്നു തുടങ്ങുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബാംഗ്ലൂരിലെ കേന്ദ്രീകൃത ഐ.ടി ഓഫീസിലെ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു.

Wednesday, March 3, 2010

ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയെന്നു സച്ചിന്‍

മുംബയ്: പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും അതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അത് വിധിക്ക് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധ ക്രിക്കറ്റിലാണ്. മുന്‍താരങ്ങളായ അജിത് വഡേക്കര്‍, കപില്‍ദേവ്, ദിലീപ് വെംഗ്സാര്‍ക്കര്‍ തുടങ്ങിയവര്‍ സച്ചിന് ഭാരതരത്നം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ താരതമ്യങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് ബ്രാഡ്മാനെക്കാളും മികവ് സച്ചിനാണെന്നുള്ള മുന്‍താരങ്ങളുടെ അഭിപ്രായത്തെക്കുറിച്ച് സച്ചിന്‍ പറഞ്ഞു. ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ സച്ചിന്‍ അഭിനന്ദിച്ചു.

ഒരു നാള്‍ വരുന്നു ....


ഉദയനാണ് താരത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ഒരു നാള്‍വരും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. നിഷ്ക്കളങ്കനായ ഒരു ഗ്രാമീണന്റെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അഴിമതിക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് ശ്രീനിവാസന്റേത്. മലയോരഗ്രാമത്തില്‍ നിന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി നഗരത്തിലെത്തുന്ന മോഹന്‍ലാലിന് ഒരു വീടുവെയ്ക്കുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ ഇതിവൃത്തം.

വീടുവെയ്ക്കുന്നതിനുള്ള അനുമതി നല്‍കാതെ പ്ളാനിംഗ് ഓഫീസര്‍ നായകനെ വട്ടം കറക്കുന്ന രംഗങ്ങളും നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് ഗ്ളാമര്‍ താരം സമീറ റെഡ്ഡിയാണ് ചിത്രത്തിലെ നായിക . ലാലു അലക്സ്, സിദ്ധിഖ്,നെടുമുടി വേണു, ദേവയാനി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോര്‍പ്പറേഷന്‍ ഡ്രൈവറായ ഗിരിജന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ടി.കെ. രാജീവ് കുമാറാണ് ഒരു നാള്‍ വരും സംവിധാനം ചെയ്യുന്നത്. സംഗീതം എം ജി ശ്രീകുമാര്‍. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

വെള്ളാനകളുടെ നാടിനുശേഷം ശ്രീനിവാസനും മണിയന്‍പിള്ളയും ഒന്നിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലാലും ശ്രീനിയും ഒന്നിക്കുന്ന ബ്രേക്കിംഗ് ന്യൂസ് എന്നൊരു ചിത്രത്തിന് രാജീവ് കുമാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിയ്ക്കുകയായിരുന്നു. ഒരു നാള്‍ വരും ആഗസ്റില്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
.

Sunday, February 28, 2010

ട്രെയിന്‍ സമയം







തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയം

രാവിലെ 03.30
649 ബിലാസ്പൂര്‍ എക്സ്പ്രസ് (ഞായര്‍)
കൊല്ലം: 04.45, ആലപ്പുഴ: 06.20, എറണാകുളം: 08.00, തൃശൂര്‍: 09.45, പാലക്കാട്: 11.40

രാവിലെ 03.45
6332 മുംബൈ എക്സ്പ്രസ് (ശനി)
കൊല്ലം: 04.45, ആലപ്പുഴ:06.20, എറണാകുളം: 06.00, തൃശൂര്‍: 07.45, പാലക്കാട്: 11.40

രാവിലെ 04.30
6322 ബാംഗ്ളൂര്‍ എക്സ്പ്രസ് എക്സ്പ്രസ് (ബുധന്‍)
കൊല്ലം: 05.25, കോട്ടയം: 07.20, എറണാകുളം: 09.25, തൃശൂര്‍: 11.15, പാലക്കാട്: 01.20

രാവിലെ 05.00
6302 വേണാട് എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 06.15, കോട്ടയം:08.15, എറണാകുളം: 09.38, തൃശൂര്‍: 11.27, ഷൊര്‍ണൂര്‍: 12.45

രാവിലെ 05.20
2512 രപ്തിസാഗര്‍ എക്സ്പ്രസ് (ചൊവ്വ, ബുധന്‍, ഞായര്‍)
കൊല്ലം: 06.25, ആലപ്പുഴ: 08.00, എറണാകുളം: 09.20, തൃശൂര്‍: 11.15, പാലക്കാട്: 01.20

രാവിലെ 05.20
6326 അഹല്യാനഗര്‍ എക്സ്പ്രസ് (ശനി)
കൊല്ലം: 06.25, ആലപ്പുഴ:08.00, എറണാകുളം: 09.20, തൃശൂര്‍: 11.15, പാലക്കാട്: 13.20

രാവിലെ 05.30
6328 കോര്‍ബ എക്സ്പ്രസ് (തിങ്കള്‍, വ്യാഴം)
കൊല്ലം: 06.25, കോട്ടയം: 08.20, എറണാകുളം: 10.25, തൃശൂര്‍: 12.15, പാലക്കാട്: 02.20

രാവിലെ 06.00
2076 ജനശതാബ്ദി തിരുവനന്തപുരം – എറണാകുളം (എല്ലാ ദിവസവും)
കൊല്ലം: 07.00, ആലപ്പുഴ: 08.15, എറണാകുളം: 09.15, തൃശൂര്‍: 10.30, കോഴിക്കോട് 01.00,

രാവിലെ 06.356349 പരശുറാം എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 07.35, കോട്ടയം: 09.35, എറണാകുളം: 11.00, തൃശൂര്‍: 12.35, കോഴിക്കോട് 03.45, കണ്ണൂര്‍: 05.35, കാസര്‍കോട്: 07.25

രാവിലെ 06.40
727 മധുര കൊല്ലം പാസഞ്ചര്‍ (എല്ലാ ദിവസവും)
ചിറയിന്‍കീഴ്:”07.42, വര്‍ക്കല: 08.02, പരവൂര്‍: 08.19, കൊല്ലം: 09.05

രാവിലെ 07.15
6382 ശബരി എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 08.15, കോട്ടയം: 10.05, എറണാകുളം: 11.10, തൃശൂര്‍: 01.00, പാലക്കാട്: 03.15

രാവിലെ 07.55
6382 കന്യാകുമാരി മുംബൈ (എല്ലാ ദിവസവും)
കൊല്ലം: 09.25, കോട്ടയം: 11.30, എറണാകുളം: 11.50, തൃശൂര്‍: 12.40, പാലക്കാട്: 04.25

രാവിലെ 10.00
6346 നേത്രാവതി എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 11.05, ആലപ്പുഴ: 12.50, എറണാകുളം: 02.05, തൃശൂര്‍: 03.45, കോഴിക്കോട് 07.00, കണ്ണൂര്‍: 09.10, കാസര്‍കോട്: 11.50

രാവിലെ 11.15
2625 കേരള എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 12.15, കോട്ടയം: 02.05, എറണാകുളം: 03.25, തൃശൂര്‍: 05.05, പാലക്കാട്: 06.45

ഉച്ചയ്ക്ക് 12.45

6525 ബാംഗ്ളൂര്‍ എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 02.10, കോട്ടയം: 04.20, എറണാകുളം: 05.55, തൃശൂര്‍: 07.50, പാലക്കാട്: 09.25

ഉച്ചയ്ക്ക് 12.45
2515 ഗുവാഹത്തി എക്സ്പ്രസ് (ഞായര്‍)
കൊല്ലം: 01.40, കോട്ടയം: 03.40, എറണാകുളം: 05.05, തൃശൂര്‍: 06.35, പാലക്കാട്: 08.15

ഉച്ചയ്ക്ക് 02.15
2643 നിസ്സാമുദ്ദീന്‍ എക്സ്പ്രസ് (ചൊവ്വ)
കൊല്ലം: 03.10, ആലപ്പുഴ: 04.50, എറണാകുളം: 06.30 തൃശൂര്‍: 08.05, പാലക്കാട്: 09.50

ഉച്ചയ്ക്ക് 02.30
2624 തിരുവനന്തപുരം ചെന്നൈ മെയില്‍ (എല്ലാ ദിവസവും)
കൊല്ലം: 03.30, കോട്ടയം: 05.30, എറണാകുളം: 07.00, തൃശൂര്‍: 08.30, പാലക്കാട്: 10.10

വൈകിട്ട് 03.05
6336 ഗാന്ധിധാം എക്സ്പ്രസ് (ചൊവ്വ)
കൊല്ലം: 04.15, കോട്ടയം: 06.20, എറണാകുളം: 07.55, തൃശൂര്‍: 9.20, കോഴിക്കോട് 12.25, കണ്ണൂര്‍: 02.15, കാസര്‍കോട് 04.00

ഉച്ചയ്ക്ക് 03.55
2643 ഹിമസാഗര്‍ എക്സ്പ്രസ് (വെള്ളി)
കൊല്ലം: 05.05, കോട്ടയം: 07.05, എറണാകുളം: 08.35, തൃശൂര്‍: 10.00, പാലക്കാട്: 11.40

വൈകിട്ട് 03.15
6334 വെരാവല്‍ എക്സ്പ്രസ് (തിങ്കള്‍)
കൊല്ലം: 04.15, കോട്ടയം: 06.20, എറണാകുളം: 07.55, തൃശൂര്‍: 9.20, കോഴിക്കോട് 12.25, കണ്ണൂര്‍: 02.15, കാസര്‍കോട് 04.00

വൈകിട്ട് 03.55
2659 ഗുരുദേവ് എക്സ്പ്രസ് (ഞായര്‍)
കൊല്ലം: 05.05, കോട്ടയം: 07.05, എറണാകുളം: 08.35, തൃശൂര്‍: 10.00, പാലക്കാട്: 11.40

വൈകിട്ട് 04.35
6323 ഷാലിമാര്‍ എക്സ്പ്രസ് (വ്യാഴം, ശനി)
കൊല്ലം: 05.35, ആലപ്പുഴ:07.20, എറണാകുളം: 08.55, തൃശൂര്‍: 10.25, പാലക്കാട്: 12.10

വൈകിട്ട് 05.10
6342 എറണാകുളം എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 06.12, ആലപ്പുഴ: 07.57, എറണാകുളം: 09.30

വൈകിട്ട് 05.25
2696 തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 06.30, കോട്ടയം: 08.20, എറണാകുളം: 09.35, തൃശൂര്‍: 09.15, പാലക്കാട്: 12.50

വൈകിട്ട് 05.40
6304 വഞ്ചിനാട് എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 06.50, കോട്ടയം:08.50, എറണാകുളം: 10.15

വൈകിട്ട് 06.30
6629 മലബാര്‍ എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 08.00, കോട്ടയം: 10.10, എറണാകുളം: 11.35, തൃശൂര്‍: 01.20, കോഴിക്കോട് 04.40, കണ്ണൂര്‍: 06.35, കാസര്‍കോട്: 08.39

വൈകിട്ട് 07.25
6604 മാവേലി എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 08.25, ആലപ്പുഴ: 09.43, എറണാകുളം: 11.15, തൃശൂര്‍: 12.45, കോഴിക്കോട് 03.50, കണ്ണൂര്‍: 05.45, കാസര്‍കോട്: 07.35

രാത്രി 08.00
2698 തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് (ശനിയാഴ്ച)
കൊല്ലം: 09.00, കോട്ടയം: 10.45, എറണാകുളം: 12.05, തൃശൂര്‍: 01.35, പാലക്കാട്: 03.25

രാത്രി 08.45
6346 മാംഗ്ളൂര്‍ എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 10.05, കോട്ടയം: 11.58, എറണാകുളം: 01.25, തൃശൂര്‍: 03.00, കോഴിക്കോട് 06.15, കണ്ണൂര്‍: 08.10, കാസര്‍കോട്: 10.00

രാത്രി 11.00
6343 അമൃത എക്സ്പ്രസ് (എല്ലാ ദിവസവും)
കൊല്ലം: 12.05, കോട്ടയം: 02.00, എറണാകുളം: 03.25, തൃശൂര്‍: 04.50, പാലക്കാട്: 07.35.

രാത്രി 11.30
6127 ചെന്നൈ- ഗുരുവായൂര്‍ (എല്ലാ ദിവസവും)
കൊല്ലം: 12.50, ആലപ്പുഴ:02.20, എറണാകുളം: 03.40, തൃശൂര്‍: 05.30, ഗുരൂവായൂര്‍ 0
6.40

സി പി എം: കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം


സി പി എം: കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിനുപിറകേ ഒന്നായുള്ള മുന്‍ എംപിമാരുടെ കൊഴിഞ്ഞുപോക്ക് സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ ഗൌരവകരമായി കാണേണ്ട ഒന്നാണ്.മഹത്തായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിത്തറയില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. മാര്‍ക്സിസമെന്നാല്‍ ഒത്തുതീര്‍പ്പില്ലാത്ത ആദര്‍ശം തന്നെയാണ്. എന്നാല്‍ മാര്‍ക്സിസത്തെയും റിവിഷനിസത്തെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നിടത്താണ് പാര്‍ട്ടിയുടെ പതനം ആരംഭിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യ അധികാരം നിലനിര്‍ത്തുന്നതിനായി പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കാനാരംഭിച്ചിട്ട് ഏറെ നാളുകളായി. ആദര്‍ശങ്ങള്‍ക്കുപരിയായി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാറുള്ള അടവുനയങ്ങള്‍, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തത്വശാസ്ത്രങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന പ്രവണതകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള തിരിച്ചടികളാണ് സിപിഎം എന്ന പ്രസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. ഏറ്റവുമൊടുവിലായി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മതവിശ്വാസത്തിന്റെ കാര്യമെടുത്താലും ഇക്കാര്യം വ്യക്തമാണ്.

പല നേതാക്കളുടെയും വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നതാണ്. പാര്‍ട്ടി പല കാലങ്ങളിലായി അതിന്റെ ആശയത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിക്കുറയ്ക്കലുകളോ ആണ് ഇത്തരത്തിലുള്ള വിരുദ്ധനിലപാടുകള്‍ക്ക് കാരണം. മനുഷ്യസത്തയുടെ മിഥ്യയായ സാക്ഷാത്കാരം മാത്രമാണ് മതമെന്നും സത്യമായ ഒരു യാഥാര്‍ത്ഥ്യം അതിനില്ലെന്നും മാര്‍ക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസത്തിലൂന്നിയ ഒരു കമ്മ്യൂണിസത്തെപ്പറ്റി മാര്‍ക്സ് ഒരിടത്തുപോലും പറയുന്നില്ലെന്ന് മാത്രമല്ല സമൂഹത്തില്‍ മതത്തിന്റെ ഇടപെടലുകളെ ചെറുത്തു നില്‍ക്കണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അഭിനവശിഷ്യന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നത് എന്തുകൊണ്ടാണ്. മാര്‍ക്സിസത്തിന് മതത്തോട് എതിര്‍പ്പില്ലെന്നും വര്‍ഗ്ഗീയതയെയും മതമൌലികവാദത്തെയുമാണ് പാര്‍ട്ടി എതിര്‍ക്കുന്നതുമെന്ന പിണറായി അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ മാര്‍ക്സിന്റെയും ലെനിന്റെയും തത്വങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.

മതത്തെയും വിശ്വാസത്തെയും ജാതിയെയും മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കു മുന്നേറാനാവില്ലെന്ന് ഒരുപക്ഷേ നേതാക്കള്‍ നേരത്തെ മനസ്സിലാക്കിയിരിക്കാം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളില്‍ സമുദായസംഘടനകളുടെ ആസ്ഥാനങ്ങളിലും അരമനകളിലും കയറിയിറങ്ങി കൃഷ്ണനും ക്രിസ്തുവുമെല്ലാം കമ്മ്യൂണിസ്റ്റ് വിരോധികളല്ലെന്ന് അവര്‍ വിശ്വസിപ്പിച്ചു .

ഫലത്തില്‍ രാഷ്ട്രീയമായി ചില താത്കാലിക ലാഭങ്ങളുണ്ടാക്കാനായെന്നത് ശരി തന്നെ. എന്നാല്‍ അതേ ആയുധം സ്വന്തം നേര്‍ക്ക് പാഞ്ഞടുക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നു
പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിന് തെറ്റായി തോന്നുന്ന കാര്യങ്ങള്‍ താഴെത്തട്ടിലേക്കെത്തുമ്പോഴേക്കും ശരിയായി പരിണമിക്കുന്ന പ്രതിഭാസത്തിന് കാരണവും കാലാകാലങ്ങളായി ചില കോണുകളില്‍ നിന്നുയരുന്ന അവസരവാദ നിലപാടുകള്‍ തന്നെയാണ്. മതരാഷ്ട്രീയമെന്ന ആശയം മതേതര രാഷ്ട്രീയത്തോടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.

സി പി എമ്മിന്റെ ഭാവിയെന്ത് ?

സിപിഎമ്മിന്റെ തണലില്‍ ഭരണത്തിലേറി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്നീടൊരവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം പാര്‍ട്ടി വിട്ടിറങ്ങിയവരാണ് അബ്ദുള്ളക്കുട്ടി മുതല്‍ എസ് ശിവരാമന്‍ വരെയുള്ളവര്‍. മലയോര ജില്ലയില്‍ നിന്നുള്ള ഒരു എംഎല്‍എ കൂടി രാജിക്കൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. സ്ഥാനമാനങ്ങള്‍ തേടിപ്പോകുന്ന ഇത്തരം അബ്ദുള്ളക്കുട്ടിമാരെ എന്തിനാണ് പാര്‍ട്ടി ഇതുവരെ ചുമന്നുകൊണ്ടു നടന്നത്? മലബാര്‍മേഖലയില്‍ മുസ്‌ലിം വിശ്വാസികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്നത് . പാര്‍ട്ടിയുടെ ആശയസംഹിതകളെ മറികടന്നുകൊണ്ടുള്ള ഒരു അടവുനയത്തിന്റെ ഭാഗമായിരുന്നു ഇതും. പക്ഷേ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്കുള്ളിലും തന്റേതായ ആദര്‍ശങ്ങളും വിശ്വാസങ്ങളും തുടരുകയാണ് ചെയ്തത്.

അബ്ദുള്ളക്കുട്ടിയുടെ കാഴ്ചപ്പാടുകളോട് നേരത്തെ തന്നെ തനിക്ക് വിയോജിപ്പുണ്ടായിരുന്നതായും എന്നാല്‍ ചില പരിമിതികള്‍ പ്രതികരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. നേതൃത്വം കല്‍പ്പിക്കുന്ന ആശയവ്യതിയാനത്തിന്റെ അടിച്ചേല്‍പ്പിക്കലുകളെ തെറ്റെന്നറിഞ്ഞിട്ടും അംഗീകരിക്കേണ്ടി വരുന്ന മാര്‍ക്സിസ്റ്റ് അനുയായികളുടെ ദുരവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്.

രാഷ്ട്രീയനേട്ടങ്ങള്‍ക്കായി അതത് മേഖലകളില്‍ ഭൂരിപക്ഷം നില്‍ക്കുന്ന മത,സമുദായ വിഭാഗങ്ങളെ കൂടെ കൂട്ടുന്ന പാര്‍ട്ടി, പക്ഷേ അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം.
ആലപ്പുഴയില്‍ കെ എസ് മനോജിന്റെയും എറണാകുളത്ത് സെബാസ്ററ്യന്‍ പോളിന്റെയും കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ യുവജനവിഭാഗം നേതാവായിരിക്കെയാണ് മനോജ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കെത്തിച്ചേരുന് നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എക്കാലവും അപ്രാപ്യമായിരുന്ന ഇരുമണ്ഡലങ്ങളും നേടിയെടുക്കാന്‍ ഇരുവരെയും സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നും അല്ലാതെയും തങ്ങളുടെ മതഭക്തി വെളിപ്പെടുത്താന്‍ ഇവര്‍ പ്രത്യേക ശ്രദ്ധകാട്ടി. സഭയുമായുള്ള നല്ലൊരു ബന്ധത്തിനാണ് പാര്‍ട്ടി എക്കാലത്തും തന്നെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നുള്ള സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍ മതത്തെകൂടി പാര്‍ട്ടിയുടെ ആശയസംഹിതയില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒരു വിഫലശ്രമമായിരുന്നു.

രാഷ്ട്രീയമോ മതമോ ഏതുവേണമെങ്കിലും മാറിമാറി ഉപയോഗപ്പെടുത്താമെന്ന ഡ്യുവല്‍ ഓപ്ഷനും ഇതിലൂടെ ഉന്നമിടുന്നുണ്ട്. ഭരണം നഷ്ടമായ ഇവരെ കൂടെ നിര്‍ത്താന്‍ മാത്രം പോന്ന ആശയസമ്പന്നത സിപിഎമ്മിന് ഇല്ലെന്നത് വാസ്തവമാണ്.

രാഷ്ട്രീയപരമായി പാര്‍ട്ടിക്കൊപ്പമായിരുന്നെങ്കിലും ജീവിതത്തില്‍ മാര്‍കിസ്റ്റുകളല്ലാതിരുന്നവരാണ് ഇറങ്ങിപ്പോയിരിക്കുന്ന എല്ലാ മുന്‍ എംപിമാരും എന്ന കാര്യം ശ്രദ്ധിക്കുക. ഭരണതലങ്ങളില്‍ പ്രാതിനിധ്യമോ സ്ഥാനമാനങ്ങളോ ഇല്ലാതെ പാര്‍ട്ടി ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടു പോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാഞ്ഞതും അതുകൊണ്ട് തന്നെയാണ്.

അബ്ദുള്ളക്കുട്ടിയും മനോജും മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിക്ക് പുറത്തേക്കു ചാടിയതെങ്കില്‍ ശിവരാമന്റേത് പാര്‍ട്ടിയിലെ നേതാക്കളുടെ ആഡംബരത്തോടുള്ള എതിര്‍പ്പായിരുന്നു. ആ ശിവരാമന്‍ തന്നെയാണ് ആര്‍ഭാടത്തിനും അച്ചടക്കമില്ലായ്മയ്ക്കും പേരുകേട്ട കോണ്‍ഗ്രസ്സില്‍ ചേരാനൊരുങ്ങുന്നതെന്നത് വൈരുധ്യമായിരിക്കാം. അല്ലെങ്കില്‍ തന്നെ സിപിഎം നേതൃത്വത്തിന്റെ മാര്‍ക്സിസ്റ്റു വിരുദ്ധ സമീപനത്തോട് വിയോജിച്ച് കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നതില്‍ എന്ത് രാഷ്ട്രീയ മാന്യതയാണുള്ളത്.


രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന അബ്ദുള്ളക്കുട്ടിയെയും മനോജിനെയും പോലുള്ളവര്‍ മൌലികമായ അടിസ്ഥാനതത്വങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് സിപിഎമ്മിനെ പോലൊരു പേരുകേട്ട ജനാധിപത്യപാര്‍ട്ടിയോടാണ്. ഗൌരി അമ്മയും എംവി രാഘവനും മുതല്‍ പാര്‍ട്ടിവിട്ടിറങ്ങിയവര്‍ ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യത്തിനാണ് പുതിയ കുട്ടികള്‍ മുറവിളി കൂട്ടുന്നത്. ഒരുപക്ഷേ മുമ്പ് ചെയ്തുപോയ ചില എടുത്തുചാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്ക് കിട്ടിയ ശിക്ഷ കൂടിയാകാം ഇത്.

ടി കെ ഹംസയെയും ചെറിയാന്‍ ഫിലിപ്പിനെയുമെല്ലാം ഉപയോഗിച്ച് കോണ്‍ഗ്രസ്സിനെ അടിച്ച അതേ വടികൊണ്ട് തന്നെ ശിവരാമന്റെയും അബ്ദുള്ളക്കുട്ടിയുടെയും രൂപത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്.

നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹം മൂലം പാര്‍ട്ടി രോഗാതുരമാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതിബദ്ധതയും വര്‍ഗ്ഗബോധവുമെല്ലാം സ്വയം ബലികഴിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിത്തുടങ്ങുന്നതിന്റെ സൂചന കൂടിയാണിത്. കാള്‍ മാക്സ് സ്ഥാപിച്ചതും ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രയോഗത്തില്‍ വരുത്തിയതുമായ ക്ളാസിക്കല്‍ കമ്മ്യൂണിസത്തിന്റെ കാലം അവസാനിച്ചെന്നാണ് പുത്തന്‍ പണക്കാരുടെയും തിരുത്തല്‍വാദികളുടെയും കണ്ടെത്തല്‍.

അക്രമത്തിന്റ പാത ഉപേക്ഷിച്ച് ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ വിപ്ളവം വിജയിപ്പിച്ചെടുത്ത ചരിത്രമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമാന സമീപനം മതത്തിന്റെ കാര്യത്തിലും ആകാമെന്ന് ഇവര്‍ വാദിക്കുന്നു. എന്തായാലും രോഗമെന്തെന്ന് കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഏറെ നിര്‍ണായകമാകുന്നത് അതിനുള്ള ചികിത്സയാണ്. അത്തരമൊരു അഴിച്ചുപണി സാധ്യമാകുന്ന കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്യം വന്നുകഴിഞ്ഞോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം

പപ്പുവില്ലാത്ത പത്തുവര്‍ഷങ്ങള്‍....



ഭാവാഭിനയസാധ്യതയുടെ തീവ്രമുഹൂര്‍ത്തങ്ങള്‍ ഉള്ളിലെരിയുമ്പോഴും വിദൂഷക വേഷങ്ങളില്‍ ഒടുങ്ങി പോയ കുതിരവട്ടം പപ്പു അന്തരിച്ചിട്ട് ഫെബ്രുവരി 25ന് പത്തു വര്‍ഷം തികഞ്ഞു. മലയാളസിനിമയില്‍ മൂന്നു പതിറ്റാണ്ടിനിടെ മൂന്നു തലമുറനായകര്‍ക്കൊപ്പം സഞ്ചരിച്ചിരുന്നു ഈ കോഴിക്കോട്ടുകാരന്‍. പക്ഷെ, പപ്പു ആദ്യവും അവസാനവും കൊമേഡിയന്‍ റോളുകളില്‍ തളയ്ക്കപ്പെടുകയായിരുന്നു.

മോഹന്‍ലാലിനൊപ്പമായിരുന്നു അവസാനവര്‍ഷങ്ങളിലെ ഈ അഭിനയത്തികവ്. മലയാളസിനിമ ദശകങ്ങളായി ഏല്‍പ്പിച്ചു കൊടുത്ത വിദൂഷകവേഷത്തിന്റെ തനി യാവര്‍ത്തനം തന്നെയായിരുന്നു മണിചിത്രത്താഴും. ലാല്‍, പപ്പു കോമ്പിനേഷന്റെ കമ്പോള സാധ്യത്യയായിരുന്നു അവസാനവര്‍ഷങ്ങളിലും മലയാളസിനിമ ഈ മഹാനടനില്‍ പരീക്ഷിച്ചത്.

അടൂര്‍ ഭാസിയും ബഹദൂറും കുതിവട്ടവും ഒരേ കാലദൈര്‍ഘ്യത്തിലൂടെയായിരുന്നു സിനിമയില്‍ സഞ്ചരിച്ചത്. ഭാസിയെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ രക്ഷപ്പെടുത്തിയപ്പോഴും പപ്പുവും ബഹദൂറും പ്രേക്ഷക മനസുകളില്‍ തമാശക്കാര്‍ മാത്രമായി. കോടമ്പാക്കം കാലം കഴിഞ്ഞെത്തിയ മൂവരുടെയും അവസാനവര്‍ഷങ്ങള്‍ സമാനമായ മട്ടില്‍ ഏറെക്കുറെ വറുതികളുടേതുമായിരുന്നു. തിരശീലയില്‍ പപ്പു റിക്ഷക്കാരനും കൂട്ടികൊടുപ്പുകാരനും മദ്യപാനിയും മാത്രമായിരുന്നു. സത്യനും പ്രേംനസീറും മധുവും മമ്മൂട്ടിയും മോഹന്‍ ലാലും നായകവേഷങ്ങളില്‍ മാറി മാറിവന്നപ്പോഴും പപ്പുവിനെ മാത്രം ആരും മാറ്റിയില്ല.

ഒരു കീഴാളകഥാപാത്രത്തിന്റെ ബോഡി ഫ്രെയിമും ഈ നടനസ്വരൂപത്തിന് ബാധ്യത യായിരുന്നിരിക്കാം. പപ്പുവിന്റെ തലമുറ തീര്‍ത്തിട്ട വഴികളിലൂടെയയാരുന്നു പിന്നീട് ജഗതിയും ശ്രീനിവാസനും മാമുക്കോയയും ഇന്നസെന്റും കയറി വന്നത്. പക്ഷെ , അപ്പോഴേക്കും സിനിമയും സിനിമാനിര്‍മാണത്തിന്റെ മെക്കാനിസവും മാറിതുടങ്ങി യിരുന്നു. ഹാസ്യത്തിന്റെ ചേരുവുുകളും മേമ്പൊടിയും മാറി മറിഞ്ഞിരുന്നു.

കോഴിക്കോടിന്റെ പ്രമാദമായ നാടകവര്‍ഷങ്ങളില്‍ കര്‍ട്ടന്‍ വലിച്ചും വേദി ഒരുക്കി യുമാണ് അഭിനയത്തിന്റെ അക്ഷരമാലകള്‍ പപ്പു ഹൃദിസഥമാക്കിയത്. പപ്പുവിനൊപ്പം നടന്നെത്തിയവരായിരുന്നു കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്ക്കരനും ബാലന്‍ കെ നായരും.. അവസാനക്കാരനായിട്ടാണ് പപ്പു പോയത്. അവസാനവും പപ്പു ചിരിച്ചത് ഏറെക്കുറെ ദരിദ്രമായ സ്വന്തം ജീവിതാവസ്ഥയെ നോക്കിയായിരുന്നു .

ഹമ്മര്‍ വിടവാങ്ങുന്നു


വാഷിങ്ടണ്‍: വാഹന പ്രേമികളുടെ സ്വപ്നമായ ഹമ്മര്‍ ഓര്‍മ്മയാകുന്നു. നിര്‍മ്മാണം നഷ്ടത്തിലായതോടെ ഹമ്മറുകളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്. ഹമ്മറിനെ ഏറ്റെടുക്കാന്‍ സന്നദ്ധമായി ഒരു ചൈനീസ് കമ്പനി അടുത്തിടെ രംഗത്തു വന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാഞ്ഞതാണ് ഹമ്മറിന്റെ അകാലചരമത്തിന് ഇടയാക്കിയത്. ചൈനീസ് ഭരണകൂടത്തിന്റെ ചില നിയന്ത്രണ പ്രശ്നങ്ങളെ തുടര്‍ന്ന് ഷോങ് ഹെമി മെഷീന്‍സ് ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

അതേ സമയം മോഡലിന്റെ നിര്‍മ്മാണം നിര്‍ത്തിയാലും നിലവിലുള്ള ഹമ്മര്‍ ഉപഭോക്താക്കള്‍ക്ക് സ്പെയര്‍ പാര്‍ട്സുകളും സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം നിര്‍ത്തുന്നത് അയ്യായിരത്തോളം തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ കൈമാറ്റശ്രമങ്ങള്‍ക്കായി ഭരണകൂടവും അവസാനവട്ട ശ്രമങ്ങള്‍ നടത്തിവരുകയാണ്.

അമേരിക്കയിലെ സൈനികാവശ്യങ്ങള്‍ക്കായി 1992 ല്‍ പുറത്തിറക്കിയ ഹമ്മര്‍ പിന്നീട് വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായി മാറുകയായിരുന്നു. ഇന്ത്യയിലേക്കെത്തുമ്പോള്‍ ഒരു കോടിയിലധികം കോടി രൂപ ചിലവാകുന്ന ഹമ്മര്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിയും ഹര്‍ഭജന്‍ സിങും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു

വരുന്നു മാരുതിയുടെ സെര്‍വ്വോ



ഇന്ത്യയില്‍ കാര്‍ വിപ്ളവത്തിന് തുടക്കമിട്ട മാരുതി ഉത്പാദനം അവസാനിപ്പിക്കുന്ന 800 മോഡലിന് പകരം സെര്‍വ്വോയെ ഇറക്കുന്നു. കാഴ്ചയില്‍ 800 നേക്കാള്‍ അഴകും ആധുനിക സൌകര്യങ്ങളുമുള്ളതാണ് മാരുതി സുസൂക്കിയുടെ പുതിയ സെര്‍വോ. കാഴ്ചയില്‍ 800 നേക്കാള്‍ സൌന്ദര്യം സെര്‍വോയ്ക്കുണ്ട്. 660 സിസി എഞ്ചിനും 54 ബിഎച്ച്പി കരുത്തുമുള്ള സെര്‍വോയ്ക്ക് മികച്ച ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നുണ്ട്. ചെറുകാറുകളുടെ വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പരമാവധി കുറഞ്ഞ വിലയ്ക്കായിരിക്കും വാഹനം വിപണിയിലെത്തുക.

ടാറ്റയുടെ നാനോയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഒന്നരലക്ഷം രൂപയ്ക്ക് തന്നെ സെര്‍വോയെ ഇറക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വിലക്കുറവ് കൊണ്ടു തന്നെ 800 ന്റെ അഭാവം നികത്താന്‍ സെര്‍വോയ്ക്ക് കഴിയുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. വരുന്ന ജൂണില്‍ സെര്‍വോ വിപണിയിലെത്തും.

സാധാരണക്കാരന്റെ കാര്‍ എന്ന ആശയവുമായി 1984 ലാണ് മാരുതി 800 മോഡലിനെ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കൊച്ചുകാര്‍ ഇടത്തരം കുടുംബങ്ങളുടെ സന്തതസഹചാരിയായി മാറി. 26 വര്‍ഷം പിന്നീട്ടിട്ടും 800 ന്റെ ജനപ്രീതിയ്ക്ക് ഇന്നും കുറവൊന്നും വന്നിട്ടില്ല. മാരുതിയുടെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഒരിക്കല്‍ പോലും വില്‍പ്പന താഴേക്ക് പോയിട്ടില്ലാത്ത മോഡലാണ് 800 എന്നതും ശ്രദ്ധേയമാണ്. തുടക്കത്തിലുള്ള മോഡലുകളില്‍ നിന്ന് ചില്ലറ മാറ്റങ്ങള്‍ വരുത്താനും കാലാകാലങ്ങളില്‍ കമ്പനി ശ്രദ്ധിച്ചിരുന്നു.


രണ്ടായിരത്തിന്റെ തുടക്കം മുതലാണ് 800 ന്റെ എസി മോഡലുകള്‍ രംഗത്തിറങ്ങിയത്. ഒരു ലക്ഷം രൂപയ്ക്ക് നാനോയെത്തിയപ്പോള്‍ പോലും ആളുകള്‍ക്ക് വിശ്വാസം 800 നെ തന്നെയായിരുന്നു. ഒടുവിലിപ്പോള്‍ സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് 800 നെ മടക്കിവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നിയമപ്രകാരം പുതിയ വാഹനങ്ങളില്‍ മലീനീകരണ നിയന്ത്രണത്തിനായി ഭാരത് സ്റേജ് -നാല് മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.


പഴയ മോഡലില്‍ പണം മുടക്കി ഇത്തരമൊരു പരീക്ഷണം നടത്തുന്നതിന് പകരം പുതിയൊരു മോഡല്‍ തന്നെ രംഗത്തിറക്കുവാനാണ് മാരുതി തീരുമാനിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ മാരുതി 800 വില്‍പ്പന നിര്‍ത്തികഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ തന്നെ ഈ മോഡല്‍ മറ്റിടങ്ങളില്‍ നിന്നു കൂടി
അപ്രത്യക്ഷമാകും

ഏഴരപ്പൊന്നാന എഴുന്നള്ളത്ത്


ഏഴരപ്പൊന്നാന എഴുന്നള്ളത്ത്



ഭാരതത്തിലെ പ്രമുഖ ശൈവക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തീര്‍ഥാടകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന ദര്‍ശന സായൂജ്യം വിവരണത്തിനുമപ്പുറമാണ്.

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.ഏഴരപൊന്നാന, രത്നഅലക്കുകളുള്ള പൊന്നിന്‍കുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കല്‍നാഗസ്വരം, സ്വര്‍ണവിളക്ക്, സ്വര്‍ണകുടങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂരിന്റെ
സ്വത്തും ഭാഗ്യവുമാണ്.


കേരളത്തിലെങ്ങും ഏറ്റുമാനൂര്‍ ഏഴരപൊന്നാന ദര്‍ശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി തീര്‍ഥാടകസഹസ്രങ്ങള്‍ ദര്‍ശനസായൂജ്യവും അഭിലാഷപൂര്‍ത്തിയും തേടി ഏഴരപൊന്നാന ദര്‍ശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.

കുംഭമാസത്തിലെ തിരുവാതിരദിനത്തില്‍ ആറാട്ടുവരത്തക്കവിധം ചതയത്തിനു കൊടിയേറുന്നു. എട്ടും പത്തും ഉത്സവദിവസങ്ങളില്‍ ഏഴരപൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നു. ഇവയൊഴികെയുള്ള ദിവസങ്ങളില്‍ ഉത്സവബലി നടക്കുന്നു. ഭക്തന്റെ മനംകുളിര്‍പ്പിക്കുന്ന അപൂര്‍വ്വദര്‍ശനമെന്ന് ഏഴരപ്പൊന്നാനദര്‍ശനം ഭാരതമെങ്ങും കീര്‍ത്തിനേടിയിരിക്കുന്നു.